Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശബരിമലയിലെ അശാസ്ത്രീയ...

ശബരിമലയിലെ അശാസ്ത്രീയ നിർമാണപ്രവർത്തനങ്ങൾ പുനഃപരിശോധിക്കണം - ആചാര സംരക്ഷണസമിതി

text_fields
bookmark_border
പന്തളം: ശബരിമലയിൽ ദർശനത്തിന് എത്തുന്ന ഭക്തന്മാരുടെ മലകയറ്റം പമ്പയിൽനിന്ന്​ പരമ്പരാഗത പാതയായ നീലിമലവഴി ഏതാണ്ട് അസാധ്യമാക്കുന്ന തരത്തിൽ നടക്കുന്ന അശാസ്ത്രീയ നിർമാണപ്രവർത്തനങ്ങൾ ഉടൻ നിർത്തിവെക്കണമെന്ന് പന്തളത്ത്​ കൂടിയ ക്ഷേത്ര ആചാര സംരക്ഷണസമിതി അടിയന്തരയോഗം ആവശ്യപ്പെട്ടു. നീലിമല കയറ്റം മുതൽ ശബരിപീഠം വരെ ഭാഗത്തെ നിലവിലുണ്ടായിരുന്ന പടിക്കെട്ടുകൾ ഇളക്കിമാറ്റി സ്ലോപ് ചെയ്ത്​ മിനുസമുള്ള കല്ലുകൾ നിരത്തി നടത്തിവരുന്ന നിർമാണം ഭക്തജനങ്ങളുടെ മലകയറ്റം കഠിനമാക്കുമെന്ന് മാത്രമല്ല, ഈ ഭാഗത്ത് അയ്യപ്പഭക്തന്മാർ തെന്നിവീണ്​ അപകടം ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഈ പരമ്പരാഗത പാതയിലൂടെയാണ് ശബരിമല ഉത്സവത്തോടനുബന്ധിച്ച ആറാട്ടിന് അയ്യപ്പൻ ആനപ്പുറത്ത് പമ്പയിലേക്ക് എഴുന്നള്ളുന്നതെന്നതിനാൽ ഈ പാത വഴിയുള്ള പരമ്പരാഗത ആചാരമായ ആറാട്ട് എഴുന്നള്ളത്ത് അസാധ്യമാകുമെന്നും യോഗം വിലയിരുത്തി. ശബരിമലയിലേക്ക് കാൽനടയായി എത്തുന്ന ഭക്തന്മാർക്കും ആറാട്ട് എഴുന്നള്ളത്തിനും തടസ്സമാകുന്ന നിർമാണപ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ട്​ ദേവസ്വം മന്ത്രിക്കും ദേവസ്വം പ്രസിഡന്‍റിനും റാന്നി എം.എൽ.എക്കും കത്ത് നൽകാൻ തീരുമാനിച്ചു. സമിതി പ്രസിഡന്‍റ്​ ശശികുമാരവർമ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല, സെക്രട്ടറിമാരായ എം.ആർ. അനിൽ കുമാർ, പൃഥ്വിപാൽ, പി.എൻ നാരായണ വർമ, ട്രഷറർ അനിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story