Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2022 5:34 AM IST Updated On
date_range 2 May 2022 5:34 AM ISTഇരവിപേരൂരിൽ ഇടിമിന്നലിൽ വീടുകൾക്ക് നാശം
text_fieldsbookmark_border
കോഴഞ്ചേരി: വേനൽമഴയെത്തുടർന്നുണ്ടായ ഇടിമിന്നലിൽ പഞ്ചായത്തിൽ നിരവധി വീടുകൾക്ക് നാശം. അഞ്ചാംവാർഡിൽ ആറ് വീടുകൾക്ക് നാശമുണ്ടായി. വെള്ളിയാഴ്ച രാത്രി 10 മണിക്കാണ് സംഭവം. കോഴിമല കോയിക്കപ്പറമ്പിൽ വീട്ടിൽ എം.ടി. രാജുവിന്‍റെ വീടിനാണ് ഏറെ കേടുപാടുകൾ. വീട്ടിലെ ബാത്ത്‌റൂമിന്‍റെ ഭിത്തിക്ക് ഇടിമിന്നലേറ്റ് അരയടിയോളം വ്യാസത്തിൽ തുളവീണു. അടുക്കളയുടെയും മുറിയുടെയും ഭിത്തികളിൽ വിള്ളലും വീണിട്ടുണ്ട്. മെയിൻസ്വിച്ച് അടക്കമുള്ള വയറിങ് പൂർണമായും കത്തിനശിച്ചു. വൈദ്യുതി ബൾബുകൾ പൊട്ടിത്തെറിച്ചു. വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും ആർക്കും മിന്നലേറ്റില്ല. കൊച്ചുവിഴലിൽ തോമസുകുട്ടി, മണക്കണ്ടത്തിൽ ലിറ്റി, രാധാകൃഷ്ണൻ, വൈക്കത്തുശ്ശേരി ബേബി ജേക്കബ്, കാറ്റാനശ്ശേരിൽ ജോയ് എന്നിവരുടെ വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരൻപിള്ള അടക്കമുള്ള ജനപ്രതിനിധികൾ നാശമുണ്ടായ വീടുകൾ സന്ദർശിച്ചു. നീർത്തടാധിഷ്ഠിത മാസ്റ്റർപ്ലാൻ പ്രകാശനം പത്തനംതിട്ട: ഓമല്ലൂർ ഗ്രാമപഞ്ചായത്തിൽ നീർത്തടാധിഷ്ഠിത മാസ്റ്റർപ്ലാൻ പ്രകാശനംചെയ്തു. പഞ്ചായത്തിലെ ഐമാലി നീർത്തടത്തിന്റെ സമഗ്ര വികസനത്തിന് ഊന്നൽനൽകുന്ന മാസ്റ്റർപ്ലാനാണ് തയാറാക്കിയത്. പത്തനംതിട്ട ജില്ല ജോയന്റ് ഡയറക്ടർ എൻ. ഹരി ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാലിന് മാസ്റ്റർപ്ലാൻ കൈമാറി പ്രകാശനം നിർവഹിച്ചു. പഞ്ചായത്തിലെ ചീക്കനാൽ, ഐമാലി വെസ്റ്റ്, ഐമാലി ഈസ്റ്റ്, പറയനാലി വാർഡുകളിലെ ഭൂപ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് ഐമാലി നീർത്തടം. ആറുകോടിയുടെ വികസനപ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയത്. തോടുകളുടെ വശങ്ങൾ ബലപ്പെടുത്തൽ, ബണ്ടുകൾ നിർമിക്കൽ, തടയണകൾ, കലുങ്കുകൾ, എക്കൽ നീക്കംചെയ്യൽ, കുളങ്ങൾ നിർമിക്കൽ, ഭൂഗർഭ ജലവിതാനം ഉയർത്തുന്നതിന് ആവശ്യമായ കിണർ റീചാർജുകൾ, മണ്ണൊലിപ്പ് തടയുന്നതിന് മുളകൾവെച്ചുപിടിപ്പിക്കൽ എന്നിവയാണ് മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇലന്തൂർ ജോയന്‍റ് ബി.ഡി.ഒ ഗിരിജ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, സി.ഡി.എസ് ചെർപേഴ്സൻ അമ്പിളി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെർപേഴ്സൻ സാലി തോമസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എസ്. മനോജ് കുമാർ, ജനപ്രതിനിധികളായ മിനി വർഗീസ്, സുജാത, കെ. അജയൻ, അന്നമ്മ, ജി. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. പടം: PTL41master plan ഓമല്ലൂർ ഗ്രാമപഞ്ചായത്തിന്‍റെ നീർത്തടാധിഷ്ഠിത മാസ്റ്റർപ്ലാൻ പ്രകാശനം പത്തനംതിട്ട ജില്ല ജോയന്റ് ഡയറക്ടർ എൻ. ഹരി ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാലിന് കൈമാറി നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story