Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2022 5:31 AM IST Updated On
date_range 2 May 2022 5:31 AM ISTതീർഥാടന വാരാചരണത്തിന് തുടക്കം
text_fieldsbookmark_border
കൊടുമൺ: അശരണരെയും ആലംബഹീനരെയും ചേർത്തുപിടിക്കാൻ നമുക്ക് ഓരോരുത്തർക്കും കഴിയണമെന്ന് കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. ആഗോളതീർഥാടന കേന്ദ്രമായ ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി പെരുന്നാളിനോടനുബന്ധിച്ചുള്ള തീർഥാടന വാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കുടുംബങ്ങൾക്കുള്ളിൽ പരസ്പരം ആശയം പങ്കുവെക്കാനും സ്നേഹം പങ്കിടാനും നമുക്ക് സാധിക്കണം. വിശ്വാസ്യത നഷ്ടപ്പെടാനുള്ള കാരണം ആശയവിനിമയത്തിലുള്ള വിള്ളൽ തന്നെയാണ്. മനസ്സുതുറക്കുമ്പോൾ മെച്ചപ്പെട്ട മനുഷ്യരായി നാം മാറുകയാണ്. ഇതിനുള്ള വേദികളായി മാറാൻ പെരുന്നാളുകൾക്കു സാധിക്കണമെന്നും അവർ പറഞ്ഞു. വികാരി ഷിജു ജോൺ അധ്യക്ഷത വഹിച്ചു. ജോസഫ് എം. പുതുശ്ശേരി, തോമസ് നീലാർമഠം, ട്രസ്റ്റി ജോൺസൺ വടശ്ശേരിയത്ത്, സെക്രട്ടറി തോമസ് വർഗീസ്, ജേക്കബ് ജോർജ് കുറ്റിയിൽ, റോയി വർഗീസ്, ഡോ. ജോർജ് വർഗീസ് കൊപ്പാറ, അനിൽ പി. വർഗീസ്, വർഗീസ് കെ. ജയിംസ്, ലിബിൻ തങ്കച്ചൻ, എബി വർഗീസ് എന്നിവർ സംസാരിച്ചു. സുറിയാനി കർബാനക്ക് ഫാ. ജോഷി പി. ജേക്കബ് കാർമികത്വം വഹിച്ചു. കുര്യൻ വർഗീസ് കോർ എപ്പിസ്കോപ്പ, ഫാ. ജോം മാത്യു എന്നിവർ സഹകാർമികരായി. Photo: ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി പെരുന്നാളിനോടനുബന്ധിച്ച് നടന്ന തീർഥാടന വാരാചരണം കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
