Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനിരന്തരം പൈപ്പ്...

നിരന്തരം പൈപ്പ് പൊട്ടൽ; റോഡുകൾ തകരുന്നു

text_fields
bookmark_border
നിരന്തരം പൈപ്പ് പൊട്ടൽ; റോഡുകൾ തകരുന്നു
cancel
ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് ദിനംപ്രതി റോഡിലൂടെ ഒഴുകുന്നത് lead മല്ലപ്പള്ളി: കോടികൾ മുടക്കി ഉന്നത നിലവാരത്തിൽ പണികൾ പൂർത്തികരിച്ച താലൂക്കിലെ മിക്ക റോഡുകളും പൈപ്പ്​പൊട്ടൽ നിമിത്തം വീണ്ടും തകരുന്നു. പല റോഡുകളിലും വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈനുകൾ പൊട്ടൽ പതിവായിരിക്കുകയാണ്. പൈപ്പ്​ നന്നാക്കുന്നതിനായി മിക്ക റോഡുകളും വെട്ടിപ്പൊളിക്കുന്നത് പതിവ് കാഴ്ചയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കോട്ടാങ്ങൽ - പാടിമൺ ജേക്കബ്സ് റോഡിലും, ചാലാപ്പള്ളി - കോട്ടാങ്ങൽ ബാസ്റ്റോ റോഡിലും, എഴുമറ്റൂർ - പടുതോട് റോഡിലും വിവിധ സ്ഥലങ്ങളിലാണ് പൈപ്പ് ലൈൻ പൊട്ടിയത്. ​പൈപ്പ്‌ലൈൻ പൊട്ടിയതിനെ തുടർന്ന് വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ റോഡ് വെട്ടിപ്പൊളിക്കൽ ജോലിയും ആരംഭിച്ചു. കോടികൾ മുടക്കി ഉന്നത നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയ കോട്ടാങ്ങൽ - ചാലാപ്പള്ളി ബാസ്റ്റോ റോഡിലും ജേക്കബ്സ് റോഡിലും പൈപ്പ് പൊട്ടൽ നിത്യ സംഭവമാണ്. റോഡിന്റെ മധ്യഭാഗത്ത് വലിയ കുഴികളാണ് രൂപപ്പെടുന്നത്. ഇതിനു പുറമെ വലിയ കുഴിയാണ് പൈപ്പ് ലൈനിലെ തകരാർ പരിഹരിക്കുന്നതിന് അധികൃതരും നിർമിക്കുന്നത്. കുഴികൾ പൂർണമായും അടക്കാത്തതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിനും കാരണമാകുന്നു. ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് ദിനംപ്രതി റോഡിലൂടെ ഒഴുകുന്നത്. പൈപ്പ് ലൈനുകളും മറ്റും സ്ഥാപിക്കുന്നതിന് റോഡ് വെട്ടിപ്പൊളിക്കാത്ത രീതിയിലായിരുന്നു നിർമാണം. എന്നാൽ, നിർമാണം പൂർത്തിയായതോടെ ജലസേചന വകുപ്പ് തങ്ങളുടെ പണിയുമായി രംഗത്തെത്തി. പൂർണമായും തകർന്ന് കാൽനട യാത്രപോലും ദുസ്സഹമായിരുന്ന പാടിമൺ - കോട്ടാങ്ങൽ റോഡ് നീണ്ട നാളത്തെ കാത്തിരിപ്പിനും സമരങ്ങൾക്കും ഒടിവിൽ ഉന്നതനിലവാരത്തിൽ ഉയർത്തി പണികൾ പൂർത്തികരിച്ചിരുന്നു. റോഡിൽ ശാസ്താംകോയിൽ യത്തീംഖാന പടി മുതൽ പുത്തൂർപ്പടി വരെ 17 സ്ഥലത്താണ് പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിൽ കുഴിയായത്. ഓരോ കുഴിയും നികത്തി കഴിയും മുമ്പേ തൊട്ടടുത്ത് അടുത്ത കുഴിയെടുക്കേണ്ട അവസ്ഥയിലാണ്. ജേക്കബ്സ് റോഡിൽ രണ്ടാഴ്ച മുമ്പ്​ പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് 50 മീറ്ററോളം റോഡിന്റെ മധ്യഭാഗത്ത് വിള്ളൽ വീണിരുന്നു. ഇവിടെ അധികൃതർ സിമന്‍റ്​ പൂശി വിള്ളൽ കാണാതെ ആക്കിയെങ്കിലും ദിവസങ്ങൾ തികയും മുമ്പ്​ 200 മീറ്റർ അകലെ വീണ്ടും പൈപ്പ് പൊട്ടി കുഴി രൂപപ്പെട്ടിരിക്കുന്നത്. പൈപ്പ് പൊട്ടൽ റോഡുകളുടെ നാശത്തിന് കാരണമാകുകയാണ്. പൈപ്പ് പൊട്ടലിന് പരിഹാരം കണ്ടെത്തി റോഡുകൾ സംരക്ഷിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫോട്ടോ എഴുമറ്റൂർ -പടുതോട് റോഡിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് വെള്ളം ഒഴുകുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story