Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:34 AM IST Updated On
date_range 1 May 2022 5:34 AM ISTറാന്നി കുറ്റിയാനി പള്ളിപ്പെരുന്നാൾ
text_fieldsbookmark_border
പത്തനംതിട്ട: റാന്നി കുറ്റിയാനി സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാൾ ഈമാസം ഒന്നുമുതൽ അഞ്ചുവരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ എട്ടിന് കുർബാനയെത്തുടർന്ന് ഇടവക വികാരി ഫാ. സോബിൻ സാമുവൽ കൊടിയേറ്റും. രണ്ട്, മൂന്ന് തീയതികളിൽ രാവിലെ 7.30ന് കുർബാനയും നാലിന് രാവിലെ കുർബാനക്കുശേഷം ചെമ്പിൽ അരിയിടീൽ കർമവും. വൈകീട്ട് നാലിന് കാതോലിക്കബാവക്ക് റാന്നി കാതോലിക്കറ്റ് സെന്‍ററിൽനിന്ന് പള്ളിയിലേക്ക് സ്വീകരണം. തുടർന്ന്, സന്ധ്യാ നമസ്കാരവും പ്രദക്ഷിണവും ൈശ്ലഹിക വാഴ്വും നടക്കും. അഞ്ചിന് രാവിലെ 7.30ന് മൂന്നിന്മേൽ കുർബാന ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കബാവയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. തുടർന്ന്, ഇടവകയിൽനിന്ന് പണി പൂർത്തീകരിച്ച ഭവനത്തിന്‍റെ താക്കോൽദാനം, ശതാബ്ദി സ്മാരക മന്ദിരത്തിന്‍റെ അടിസ്ഥാനശില ആശീർവദിക്കൽ, ആശീർവാദം, കൈമുത്ത്, നേർച്ചവിളമ്പ് എന്നിവയോടുകൂടി പെരുന്നാൾ സമാപിക്കും. വാർത്തസമ്മേളനത്തിൽ ഫാ. സോബിൻ സാമുവൽ, ട്രസ്റ്റി ജഗൻ തേവർവേലിൽ, സെക്രട്ടറി മാത്യു സഖറിയ തെള്ളിയിൽ, ജനറൽ കൺവീനർ സനോജ് മേമന എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story