Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightക്ഷീരകർഷകർ കലക്ടറേറ്റ്...

ക്ഷീരകർഷകർ കലക്ടറേറ്റ് മാർച്ച്​ നടത്തും

text_fields
bookmark_border
പത്തനംതിട്ട: ക്ഷീര കർഷകരുടെ വിവിധ ആവശ്യങ്ങൾ നേടിയെടുക്കാൻ ഈ മാസം നാലിന് സംയുക്ത ക്ഷീര കർഷക സമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കലക്ട്രേറ്റ് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാലിന് 50 രൂപ തറവില നിശ്ചയിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. കാലിത്തീറ്റക്ക്​ 30 ശതമാനം സബ്സിഡി അനുവദിക്കണമെന്നും കാലിത്തീറ്റ ഉൽപന്നങ്ങളിൽ വേനൽക്കാലങ്ങളിൽ കണ്ടുവരുന്ന നിയന്ത്രണാതീത വർധനവ് നിയന്ത്രിക്കണമെന്നും മിൽമയുടെ വിലനിർണയരീതി പരിഷ്കരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ, സെക്രട്ടറി പ്രകാശ് പന്തളം, വിനിൽ കൊടുമൺ, സുജി ബേബി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story