Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപദ്ധതി നിര്‍വഹണം...

പദ്ധതി നിര്‍വഹണം വിലയിരുത്തി ജില്ല വികസന സമിതി യോഗം

text_fields
bookmark_border
പത്തനംതിട്ട: പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനം നടത്താന്‍ സാധിച്ചതായി ജില്ല വികസന സമിതി യോഗം വിലയിരുത്തി. ജില്ലയില്‍ 2021-22 സാമ്പത്തികവര്‍ഷം കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഉള്‍പ്പെടെ ലഭ്യമായ തുകയുടെ 97.79 ശതമാനവും വിനിയോഗിച്ചു. കുമ്പനാട്-പുറമറ്റം-പുതുശ്ശേരി വരെ റോഡിന്റെ ബി.സി ടാറിങ്​ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ഉപദേശിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ്​ സര്‍വേ വേഗത്തിലാക്കണമെന്നും മാത്യു ടി.തോമസ് എം.എല്‍.എ പറഞ്ഞു. പുറമറ്റത്തെ ആയുര്‍വേദ ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ വേണ്ട നടപടി സ്വീകരിക്കാനും തിരുവല്ല ബൈപാസിലെ ആറ് ജങ്​ഷനുകളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനും അധികൃതര്‍ക്ക് എം.എല്‍.എ നിര്‍ദേശം നല്‍കി. കൂടാതെ, തിരുവല്ല -പൊടിയാടി റോഡ് പൈപ്പ് ലൈന്‍ പ്രവൃത്തി എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് കെ.ആര്‍.എഫ്​.ബിയുടെ ഭാഗത്തുനിന്ന്​ അനുകൂലമായ നടപടി ഉണ്ടാകണമെന്നും തിരുവല്ല-രാമന്‍ചിറ-മല്ലപ്പള്ളി റോഡില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും എം.എല്‍.എ പറഞ്ഞു. അടൂര്‍ സെന്റര്‍ മൈതാനിയില്‍ കഴിഞ്ഞ പ്രളയത്തില്‍ വെള്ളംകയറി വ്യാപാരികള്‍ക്ക് വന്‍നഷ്ടമാണ് ഉണ്ടായത്. മഴ പെയ്യുമ്പോഴെല്ലാം വെള്ളക്കെട്ട് ഉണ്ടാകുന്നത് പതിവാണ്. ഇതിനൊരു പരിഹാരം കണ്ടെത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച്​ കലക്ടര്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കണമെന്ന് അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി പറഞ്ഞു. ------ അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കണം വേനല്‍ മഴയില്‍ നഷ്ടമുണ്ടായ അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കണമെന്നും പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കണമെന്നും ആന്റോ ആന്റണി എം.പിയുടെ പ്രതിനിധി അഡ്വ. കെ. ജയവര്‍മ പറഞ്ഞു. എഴുമറ്റൂര്‍, കോട്ടാങ്ങല്‍ പ്രദേശത്ത് ഇടിമിന്നല്‍പോലെയുള്ള പ്രകൃതിദുരന്തങ്ങള്‍ കൂടുതലാണ്. ഇതിന്റെ കാരണം അറിയാനുള്ള പഠനം ജില്ലതലത്തില്‍ നടത്തണം. മന്ദമരുതി, റാന്നി താലൂക്കുകളില്‍ സാമൂഹിക ആരോഗ്യകേ​ന്ദ്രങ്ങളിൽ കിടത്തിച്ചികിത്സ എത്രയും വേഗം തുടങ്ങണമെന്നും എം.പിയുടെ പ്രതിനിധി അറിയിച്ചു. കോഴഞ്ചേരി പാലത്തിന്റെ നിര്‍മാണ പുരോഗതി അറിയിക്കണമെന്നും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് പറഞ്ഞു. പുനലൂര്‍- മൂവാറ്റുപുഴ റീച്ചിലെ വകയാര്‍ ഭാഗത്തും കൂടല്‍ ഭാഗത്തും ഓട നിര്‍മിക്കണമെന്നും പുതിയ കലുങ്ക് നിര്‍മിക്കണമെന്നും കെ.യു. ജനീഷ്​കുമാര്‍ എം.എൽ.എയുടെ പ്രതിനിധി യോഗത്തില്‍ പറഞ്ഞു. കുന്നിട സര്‍ക്കാര്‍ സ്‌കൂള്‍, കോന്നി താലൂക്ക് ആശുപത്രി, കലഞ്ഞൂര്‍ -പാടം റോഡ് എന്നിവയുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കണം. എന്റെ ജില്ല മൊബൈല്‍ ആപ്പ് എല്ലാ സര്‍ക്കാര്‍ ഓഫിസുകളും കാര്യക്ഷമമായി ഉപയോഗിക്കണമെന്നും ജനങ്ങള്‍ ഈ സേവനം വിനിയോഗിക്കണമെന്നും ജില്ല പ്ലാനിങ്​ ഓഫിസര്‍ സാബു സി.മാത്യു പറഞ്ഞു. കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യർ അധ്യക്ഷതവഹിച്ചു. ---- മന്ത്രിസഭ വാര്‍ഷികം: കൂട്ടനടത്തവും കായിക മത്സരങ്ങളും ഇന്ന് പത്തനംതിട്ട: സംസ്ഥാന മന്ത്രിസഭ വാര്‍ഷികത്തിന്റെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം ഞായറാഴ്ച രാവിലെ എട്ടിന് പത്തനംതിട്ട ഗാന്ധി സ്‌ക്വയറില്‍നിന്ന് ജില്ല സ്റ്റേഡിയത്തിലേക്ക് കൂട്ടനടത്തം സംഘടിപ്പിക്കും. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട പ്രസ് ക്ലബിന്റെയും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെയും തൊഴിലാളി സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന് ജില്ല സ്റ്റേഡിയത്തില്‍ തൊഴിലാളികള്‍ക്കായി 100 മീറ്റര്‍, 400 മീറ്റര്‍, ഷോട്ട്പുട്ട്, ലോംഗ്ജംപ് മത്സരങ്ങള്‍ നടത്തുമെന്ന് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ അറിയിച്ചു. ------ സ്‌കൂള്‍ പാഠപുസ്തക വിതരണം തുടങ്ങി പത്തനംതിട്ട: ജില്ലയിലെ സ്‌കൂളുകളിലേക്കുള്ള 2022-23 അധ്യനവര്‍ഷത്തെ പാഠപുസ്തകങ്ങള്‍ തിരുവല്ല ഹബില്‍നിന്ന്​ വിവിധ സ്‌കൂള്‍ സൊസൈറ്റികളിലേക്ക്​ വിതരണം ആരംഭിച്ചു. കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി ഹബില്‍നിന്ന്​ എത്തിച്ചുനല്‍കുന്ന പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാൻ കുടുംബശ്രീയെ ചുമതലപ്പെടുത്തി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. ബീനാ റാണി തിരുവല്ല ഗവ. മോഡല്‍ ഹൈസ്‌കൂള്‍ സൊസൈറ്റി സെക്രട്ടറി എം.ജി. ബിനു കുമാറിന് പുസ്തകങ്ങള്‍ നല്‍കി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങില്‍ കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഹബ് സൂപ്പര്‍വൈസര്‍ നന്ദുരാജ്, ഹബ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ---- ഫോട്ടോ PTL 10 TEXT BOOK സ്‌കൂള്‍ പാഠപുസ്തക വിതരണം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. ബീനാറാണി തിരുവല്ല ഗവ. മോഡല്‍ ഹൈസ്‌കൂള്‍ സൊസൈറ്റി സെക്രട്ടറി എം.ജി. ബിനുകുമാറിന് നല്‍കി ഉദ്ഘാടനം ചെയ്യുന്നു ---- അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട: പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ റാന്നിയില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രത്തിലെ ദ്വിവത്സര കോഴ്‌സിലേക്ക് പരിശീലനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് ഏഴാംക്ലാസ് വിജയിച്ചതും 16നും 40 ഇടയില്‍ പ്രായമുള്ളതുമായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഫാൺ: 04735227703.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story