Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:39 AM IST Updated On
date_range 30 April 2022 5:39 AM ISTഎം.എൽ.എമാരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയിലെ എം.എൽ.എമാരുമായി മന്ത്രി പി. രാജീവ് കൂടിക്കാഴ്ച നടത്തി. ജില്ലയുടെ വാണിജ്യ വ്യവസായ മേഖലകളുടെ വികസനത്തിന് ഉതകുന്ന ആശയങ്ങളും അഭിപ്രായങ്ങളും എം.എൽ.എമാര്‍ മന്ത്രിയെ അറിയിച്ചു. വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സ്വകാര്യമേഖലക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കണമെന്നും സംയുക്ത പ്രവര്‍ത്തനത്തിലൂടെ ജില്ലയെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. ആറന്മുള മണ്ഡലത്തില്‍ ജിയോളജി ഓഫിസ് ആരംഭിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. സ്ത്രീകളെ ഉള്‍പ്പെടുത്തി ആറന്മുളയില്‍ കുടില്‍ വ്യവസായങ്ങള്‍ക്ക് തുടക്കംകുറിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കോന്നി മണ്ഡലത്തില്‍ മലഞ്ചരക്ക് വിപണന സംസ്‌കരണ കേന്ദ്രം ആരംഭിക്കുന്നത് കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉപകാരപ്രദമായ കാര്യമാണെന്ന് കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. കോലിഞ്ചിയുടെ വിപണനത്തിന് വലിയ സാധ്യതയുള്ള സ്ഥലമാണ് കോന്നിയെന്നും എം.എല്‍.എ ശ്രദ്ധയിൽപെടുത്തി. റാന്നി മണ്ഡലത്തില്‍ നോളജ് വില്ലേജ് എന്ന ആശയത്തിന്റെ ചുവടുപിടിച്ച് ഒരു സ്‌കില്‍ ഹബ്, തൊഴിലന്വേഷകര്‍ക്കായി ഒരു അപ് സ്‌കില്‍ സെന്‍റര്‍ എന്നിവക്ക് തുടക്കമിടുന്നത് പ്രമോദ് നാരായണന്‍ എം.എല്‍.എ സൂചിപ്പിച്ചു. അടൂര്‍ മണ്ഡലത്തില്‍ മുമ്പ് കെല്‍ട്രോണ്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന രണ്ടരയേക്കര്‍ സ്ഥലം ഉപയോഗ ശൂന്യമായിക്കിടക്കുകയാണെന്നും അത് വ്യവസായത്തിന് ഉപകാരപ്രദമാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെ പ്രതിനിധീകരിച്ച് എത്തിയ അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി പറഞ്ഞു. വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story