Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:39 AM IST Updated On
date_range 30 April 2022 5:39 AM ISTആനക്കൂട് റോഡിൽ ഓടക്ക് മൂടിയില്ലാത്തത് ഭീഷണിയാകുന്നു
text_fieldsbookmark_border
കോന്നി: കോന്നി പൂങ്കാവ് റോഡിൽ ആനക്കൂട് വരെയുള്ള ഭാഗങ്ങളിൽ ഓടക്ക് സ്ലാബ് സ്ഥാപിക്കാത്തത് അപകടഭീഷണി ഉയർത്തുന്നു. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്ത റോഡിൽ നിരവധി വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. വലിയ വാഹനങ്ങൾ അടക്കം കടന്നുപോകുന്ന റോഡിൽ വാഹനത്തിൻെറ ടയറുകൾ ഓടയിൽ താഴുന്നതിന് സാധ്യതയും ഏറെയാണ്. മാത്രമല്ല കാൽനടക്കാർക്കും ഇത് ഭീഷണിയാകുന്നുണ്ട്. കോന്നി താലൂക്ക് ആശുപത്രി, ആനക്കൂട്, കെ.എസ്.ഇ.ബി ഓഫിസ്, മിനി സിവിൽ സ്റ്റേഷൻ, ആരാധനാലയങ്ങൾ തുടങ്ങിയ ഇടങ്ങളിൽ എല്ലാം പോകുന്നതിനും ജനങ്ങൾ ഈ റോഡിനെ ആശ്രയിക്കുന്നു. ഇരുചക്രവാഹന യാത്രക്കാർക്കാണ് ഇത് കൂടുതൽ അപകടഭീഷണിയാകുന്നത്. പുനലൂർ-പത്തനംതിട്ട റോഡിന് സമാന്തരമായി പത്തനംതിട്ടയിൽ എത്തുന്നതിനും ജനങ്ങൾ ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
