Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:39 AM IST Updated On
date_range 30 April 2022 5:39 AM ISTകാര്‍ബണ്‍ രഹിത കൃഷിയിടം പദ്ധതി
text_fieldsbookmark_border
പത്തനംതിട്ട: കാര്‍ഷിക പമ്പുകള്‍ സോളാറിലേക്ക് മാറ്റുന്ന പദ്ധതിയുടെ രജിസ്‌ട്രേഷന്‍ അനെര്‍ട്ട് ജില്ല കാര്യാലയത്തില്‍ പുരോഗമിക്കുന്നു. പദ്ധതിപ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ 60 ശതമാനം വരെ സബ്സിഡി ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭിക്കും. 25 സെന്‍റില്‍ കുറയാത്ത കൃഷിഭൂമിയുള്ള നിലവില്‍ കാര്‍ഷിക കണക്ഷന് ഉള്ളവര്‍ക്കും കൃഷിഭൂമിയില്‍ പെട്രോള്‍/ ഡീസല്‍ പമ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്കും കാര്‍ഷിക കണക്ഷന് ഇല്ലാത്തവര്‍ക്കും പദ്ധതിയില്‍ അപേക്ഷിക്കാം. ഫോൺ: 0468-2224096, 9188119403. ഔഷധ ഫലവൃക്ഷത്തൈകളുടെ വിതരണം പത്തനംതിട്ട: പമ്പാ നദീതീര ജൈവ വൈവിധ്യ പുനരുജ്ജീവനം പദ്ധതിയുടെ ഭാഗമായി വീട്ടുവളപ്പിലെ ജൈവ വൈവിധ്യം പരിപോഷണാർഥം വടശ്ശേരിക്കര പഞ്ചായത്തില്‍ ഔഷധ ഫലവൃക്ഷത്തൈകളുടെ വിതരണം ജില്ല പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡും പത്തനംതിട്ട ജില്ല പഞ്ചായത്തും റീബില്‍ഡ് കേരള ഇനിഷ്യേറ്റിവിൻെറ ഭാഗമായി നടത്തി വരുന്നതാണ് പദ്ധതി. വടശ്ശേരിക്കര പഞ്ചായത്ത് പ്രസിഡന്‍റ് ലതാമോഹൻ അധ്യക്ഷത വഹിക്കും. കുമരംപേരൂര്‍ സൗത്ത് എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി താഴത്തില്ലത്ത്, പഞ്ചായത്ത് അംഗം ശ്രീജമോള്‍, ജൈവവൈവിധ്യ ബോര്‍ഡ് ജില്ല കോഓഡിനേറ്റര്‍ അരുണ്‍ സി. രാജന്‍, സി.ഡി.എസ് അംഗം രേഷ്മ അജിത്ത് തുടങ്ങിയവർ പങ്കെടുത്തു. വേനല്‍ക്കാല പരിശീലന ക്യാമ്പ് പത്തനംതിട്ട: പ്രമാടം പഞ്ചായത്തിൻെറയും പ്രമാടം ഖേലോ ഇന്ത്യ വോളിബാള്‍ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മേയ് ഒമ്പതുമുതല്‍ ജൂണ്‍ 10 വരെ വേനല്‍ക്കാല പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. 10 മുതല്‍ 15 വയസ്സ് വരെയുള്ള പെണ്‍കുട്ടികള്‍ക്ക് പരിശീലനം സൗജന്യമാണ്. രജിസ്റ്റര്‍ ചെയ്യുന്നതിന് പഞ്ചായത്ത് ഓഫിസുമായോ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ഖേലോ ഇന്ത്യ വോളിബാള്‍ അക്കാദമി ഓഫിസുമായോ ബന്ധപ്പെടണം. ഫോണ്‍: 9048509388, 8593829784, 9447756279, 9847788377.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story