Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപരീക്ഷവിഭാഗം...

പരീക്ഷവിഭാഗം സെക്രട്ടറിയുടെ വീഴ്ചമറക്കാന്‍ അധ്യാപകരെ ബലിയാടാക്കുന്നത്​ അംഗീകരിക്കില്ല –എ.എച്ച്.എസ്.ടി.എ

text_fields
bookmark_border
പത്തനംതിട്ട: ചോദ്യപ്പേപ്പര്‍ നിർമാണത്തിലും ഉത്തരസൂചിക തയാറാക്കുന്നതിലും ചോദ്യ കര്‍ത്താവിനുണ്ടായ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയ ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ ശിക്ഷിക്കാനുള്ള പരീക്ഷ സെക്രട്ടറിയുടെ നടപടി അംഗീകരിക്കില്ലെന്ന് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോ. സംസ്ഥാന കമ്മിറ്റി. ഉത്തര സൂചിക നിര്‍മാണത്തില്‍ പങ്കെടുത്ത അധ്യാപകരെ അവഹേളിക്കുകയും ഇവര്‍ക്കെതിരെ ശിക്ഷാനടപടി എടുക്കുകയും ചെയ്യുന്നതിൽനിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ സമരം ശക്തമാക്കും. പരീക്ഷ സെക്രട്ടറി നടത്തുന്ന ഏകപക്ഷീയമായ നടപടിയാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയുടെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സമെന്നും സംഘടന അഭിപ്രായപ്പെട്ടു. ഹയര്‍ സെക്കന്‍ഡറി വിദ്യാർഥികള്‍ക്ക്​ മാര്‍ക്ക് കുറച്ച് അവരെ പിന്നോട്ടടിക്കാനും പരീക്ഷ സമ്പ്രദായം തന്നെ അട്ടിമറിക്കാനും ശ്രമിക്കുന്ന പരീക്ഷ സെക്രട്ടറിയുടെ നടപടിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എ.എച്ച്. എസ്.ടി.എ സംസ്ഥാന പ്രസിഡന്‍റ്​ ആര്‍. അരുണ്‍കുമാർ, ജനറല്‍ സെക്രട്ടറി എസ്. മനോജ്, ട്രഷറർ കെ.എ. വർഗീസ്, ജില്ല പ്രസിഡന്‍റ്​ ജിജി എം. സഖറിയ, ജില്ല സെക്രട്ടറി പി. ചാന്ദിനി എന്നിവർ ആവശ്യപ്പെട്ടു. പതിഷേധ സൂചകമായി പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്.എസ്.എസ്, ഇരുവള്ളിപ്ര സൻെറ് തോമസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ കെമിസ്ട്രി അധ്യാപകർ മൂല്യനിർണയ ക്യാമ്പ് ബഹിഷ്കരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story