Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഡി.വൈ.എഫ്.ഐ സമ്മേളനം; ...

ഡി.വൈ.എഫ്.ഐ സമ്മേളനം; ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

text_fields
bookmark_border
പത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന സമാപനവുമായി ബന്ധപ്പെട്ട് ശനിയാ​ഴ്​ച നഗരത്തിൽ ഉച്ചക്കുശേഷം ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ അറിയിച്ചു. വടശ്ശേരിക്കര റാന്നി ഭാഗത്തുനിന്ന്​ തിരുവനന്തപുരം അടൂർ ഭാഗത്തേക്കുപോകുന്ന കെ.എസ്.ആർ.ടി.സി ബസുകൾ കുമ്പഴ വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തി തിരികെ കുമ്പഴ മല്ലശ്ശേരി മുക്ക്, പ്രമാടം വാഴമുട്ടം ഓമല്ലൂർ വഴി പോകണം. വടശ്ശേരിക്കര, റാന്നി ഭാഗത്തുനിന്ന്​ അടൂർ തിരുവനന്തപുരം ഭാഗത്തേക്ക​പോകേണ്ട വാഹനങ്ങൾ കുമ്പഴ മല്ലശ്ശേരി പ്രമാടം, വാഴമുട്ടം ഓമല്ലൂർ വഴി പോകണം. വടശ്ശേരിക്കര റാന്നി എന്നിവടങ്ങളിൽനിന്ന് പത്തനംതിട്ടക്ക് വരുന്ന പ്രൈവറ്റ് ബസുകൾ കുമ്പഴ വഴി പ്രൈവറ്റ് സ്റ്റാൻഡിലെത്തി തിരികെ കുമ്പഴ വഴി പോകണം. ഓമല്ലൂർ ഭാഗത്തുനിന്ന്​ റാന്നി വടശ്ശേരിക്കര എന്നീ സ്ഥലങ്ങളിലേക്ക് പോകേണ്ടവ ഓമല്ലൂർ വാഴമുട്ടം മല്ലശ്ശേരിമുക്ക് കുമ്പഴവഴി യാത്ര തുടരണം. ഓമല്ലൂർനിന്ന്​ ചെങ്ങന്നൂർ ഭാഗത്തേക്കുപോകേണ്ടവ ഓമല്ലൂർ കുരിശ്ശടി തൈക്കുറ്റി മുക്ക്, ഇലവുംതിട്ട് മൂലൂർ വഴി തെക്കേമലയെത്തി യാത്രതുടരണം. ഓമല്ലൂർനിന്ന്​ കോഴഞ്ചേരി തിരുവല്ല ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ ഓമല്ലൂർ കുരിശ്ശടി തൈക്കുറ്റി മുക്ക് ഇലവുംതിട്ട മുലൂർ വഴി തെക്കേമലയെത്തി പോകണം. അടൂർ ഭാഗത്തുനിന്ന്​ പത്തനംതിട്ടക്ക് വരുന്ന പ്രൈവറ്റ്, കെ.എസ്.ആർ.ടി.സി ബിസുകൾ ഓമല്ലൂർ വാഴമുട്ടം മല്ലശ്ശേരിമുക്ക് വഴി പത്തനംതിട്ടയിലേക്ക് വരേണ്ടതും തിരികെ ഈ വഴി പോകേണ്ടതുമാണ്. തിരുവല്ല കോഴഞ്ചേരി ഭാഗത്തുനിന്ന്​ പത്തനംതിട്ടക്ക് വരുന്ന പ്രൈവറ്റ് കെ.എസ്.ആർ.ടി.സി ബസുകൾ കോഴഞ്ചേരി കടമ്മനിട്ട നാരങ്ങാനം, മേലേ വെട്ടിപ്രം ഡി.പി.ഒ ജങ്​ഷൻ മോർ സൂപ്പർമാർക്കറ്റ് വഴി പത്തനംതിട്ട സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും തിരികെ ഈവഴി പോകേണ്ടതുമാണ്. തിരുവല്ല കോഴഞ്ചേരി ഭാഗത്തുനിന്ന്​ പത്തനംതിട്ടയിലേക്ക് വരുന്ന പ്രൈവറ്റ് കെ.എസ്.ആർ.ടി.സി ബസുകൾ ഒഴികെയുള്ള എല്ലാ വാഹനങ്ങളും കോഴഞ്ചേരി കടമ്മനിട്ട നാരങ്ങാനം മേലേ വെട്ടിപ്രംവഴി എത്തേണ്ടതാണ്. തെക്കേമല ഭാഗത്തുനിന്ന്​ അടൂർ തിരുവനന്തപുരം പോകേണ്ടവ തെക്കേമല കിടങ്ങന്നൂർ കുളനട വഴി പോകേണ്ടതാണ്. തിരുവല്ല കോഴഞ്ചേരിനിന്ന് പത്തനാപുരം പുനലൂർ ഭാഗത്തേക്ക് വരുന്നവ കോഴഞ്ചേരി കടമ്മനിട്ട നാരങ്ങാനം മൈലപ്ര പഞ്ചായത്തുപടി കുമ്പഴ വഴി പോകേണ്ടതാണെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story