Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകല്ലാറ്റിൽ തുഴയെറിയാൻ...

കല്ലാറ്റിൽ തുഴയെറിയാൻ പുതിയ കുട്ടവഞ്ചികൾ എത്തി

text_fields
bookmark_border
കല്ലാറ്റിൽ തുഴയെറിയാൻ പുതിയ കുട്ടവഞ്ചികൾ എത്തി
cancel
കോന്നി: കല്ലാറി‍ൻെറ ഓളപ്പരപ്പുകളിൽ തുഴ എറിയാൻ പുതിയ കുട്ടവഞ്ചികൾ എത്തി. കർണാടകയിലെ ഹൊഗനക്കലിൽനിന്ന്​ 27 കുട്ടവഞ്ചികൾ കഴിഞ്ഞ ദിവസം വനം വകുപ്പ് അടവിയിൽ എത്തിച്ചു. കുട്ടവഞ്ചികൾ ടാർ തേച്ച് ബലപ്പെടുത്തുന്ന ജോലികൾ നടക്കുന്നു. ബലപ്പെടുത്തിയ വഞ്ചികൾ ഉണങ്ങിയശേഷം മാത്രമേ സവാരിക്കായി ഇറക്കുകയുള്ളൂ. ഒരുവർഷത്തോളമായ കുട്ടവഞ്ചികളാണ് നിലവിൽ സവാരിക്ക്‌ ഉപയോഗിച്ചിരുന്നത്. കോവിഡിനെ തുടർന്ന് അടവിയിലെ കുട്ടവഞ്ചി സവാരി കേന്ദ്രം മാസങ്ങളോളം അടച്ചതിനെത്തുടർന്ന് മുമ്പ്​ എത്തിച്ച കുട്ടവഞ്ചികൾ നശിച്ചുപോയിരുന്നു. 2014 ആഗസ്റ്റിലാണ് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം ആരംഭിച്ചത്. കോന്നിയുടെ വിനോദ സഞ്ചാര ഭൂപടത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്ന അടവി കേന്ദ്രത്തിലെ തൊഴിലാളികൾ ജില്ലയിലുണ്ടായ പ്രളയരക്ഷാ പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വിശേഷ ദിവസങ്ങളിൽ അടക്കം വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story