Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഉപതെരഞ്ഞെടുപ്പിന്​ ...

ഉപതെരഞ്ഞെടുപ്പിന്​ സജ്ജമായി മുന്നണികൾ

text_fields
bookmark_border
കോന്നി: പഞ്ചായത്ത്‌ 18ാം വാർഡ്‌ ചിറ്റൂരിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പട്ടികജാതി ജനറൽ മണ്ഡലമായ ചിറ്റൂർ വാർഡിൽ യു.ഡി.എഫ് അംഗമായിരുന്ന ബാല‍ൻെറ നിര്യാണത്തെതുടർന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മേയ് 17നാണ്​ ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ ദിവസം സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ച് സൂക്ഷ്മ പരിശോധന പൂർത്തിയായി. യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പത്ത് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. മേയ്​ 11ന് മൂന്നുവരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. അന്തരിച്ച വാർഡ്​ അംഗം ചിറ്റൂര്‍ പുന്നമൂട്ടില്‍ തെക്കേതില്‍ ബാല‍‍ൻെറ മകള്‍ അര്‍ച്ചന ബാലനാണ് യു.ഡി.എഫ് സ്ഥാനാർഥി. 21 വയസ്സുകാരിയായ അര്‍ച്ചന സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തക കൂടിയാണ്. പന്തളം എന്‍.എസ്.എസ് കോജില്‍നിന്ന്​ ബി.എ പൊളിറ്റിക്സ് ബിരുദം നേടിയിട്ടുണ്ട്​. മുൻ പഞ്ചായത്ത്​ അംഗമായിരുന്ന സി.പി.എമ്മിലെ പി. ഗീതയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. എൽ.ഡി.എഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ്​ പ്രചാരണാർഥം വെള്ളിയാഴ്ച നാലിന്​ ചിറ്റൂർ ശ്രീമഹേശ്വര എൻ.എസ്.എസ് ഹാളിൽ കൺവെൻഷൻ നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story