Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഭക്തിസാന്ദ്രമായി...

ഭക്തിസാന്ദ്രമായി റമദാനിലെ അവസാന വെള്ളി

text_fields
bookmark_border
ഭക്തിസാന്ദ്രമായി റമദാനിലെ അവസാന വെള്ളി
cancel
പന്തളം: റമദാനിലെ അവസാന വെള്ളിയാഴ്ച പള്ളികളിൽ വൻതിരക്ക്. ഇക്കുറി 27ആം നോമ്പും വെള്ളിയാഴ്ചയും ഒരുമിച്ച് എത്തിയതി‍ൻെറ സന്തോഷത്തിലായിരുന്നു വിശ്വാസികൾ. വ്രതാനുഷ്ഠാനങ്ങൾക്ക്​ സമാപനംകുറിച്ചുള്ള ഈദുൽഫിത്ർ വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ പള്ളികൾ സജീവമായി. അവസാന വെള്ളിയാഴ്ചയിലെ ജുമാ പ്രഭാഷണങ്ങളിൽ വ്രതാനുഷ്ഠാനങ്ങളിലൂടെ നേടിയെടുത്ത ചൈതന്യം ജീവിതത്തിൽ നിലനിർത്താൻ വിശ്വാസികൾ തയാറാവണമെന്ന്​ ഇമാമുമാർ ഉദ്​ബോധിപ്പിച്ചു. കടയക്കാട്, പന്തളം ടൗൺ, മുട്ടാർ, ചേരിയ്ക്കൽ, പുന്തല എന്നീ പള്ളികളിലും വിശ്വാസികളുടെ തിരക്കായിരുന്നു. ഫോട്ടോ : കടയക്കാട് മുസ്​ലിം ജുമാമസ്ജിദിൽ വെള്ളിയാഴ്ച നമസ്ക്കാരത്തിനെത്തിയവർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story