Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightക്ഷേത്രത്തിലെ...

ക്ഷേത്രത്തിലെ സ്വർണത്താലികൾ തിരികെ ലഭിച്ചു

text_fields
bookmark_border
തിരുവല്ല: നെടുമ്പ്രം പുത്തൻകാവ് ദേവീക്ഷേത്ര ശ്രീകോവിൽ കുത്തിത്തുറന്ന് നടന്ന മോഷണത്തിനിടെ കാണാതായ സ്വർണത്താലികൾ തിരികെ ലഭിച്ചു. ശുദ്ധികലശത്തി‍ൻെറ ഭാഗമായി ക്ഷേത്രത്തിലെ തിടപ്പള്ളി വൃത്തിയാക്കുന്നതിനിടെ വ്യാഴാഴ്ച വൈകീട്ടോടെ ഗ്യാസ് സിലിണ്ടറിന് സമീപത്തുനിന്ന്​ 95 ഓളം താലികൾ അടങ്ങിയ പാത്രം ഉപേക്ഷിക്കപ്പെട്ട നിലയിൽ ലഭിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചയോടെയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. ശ്രീകോവിലിന് മുന്നിൽ സ്ഥാപിച്ച കാണിക്കവഞ്ചിയിൽനിന്ന്​ 4000 രൂപ നഷ്ടമായിരുന്നു. ക്ഷേത്രത്തിന് സമീപത്തെ അടച്ചിട്ടിരിക്കുന്ന വീട്ടിലേതടക്കമുള്ള സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണെന്ന് പുളിക്കീഴ് സി.ഐ ഇ.ഡി ബിജു പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story