Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎല്ലാ പശുക്കള്‍ക്കും...

എല്ലാ പശുക്കള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ്​ പദ്ധതി നടപ്പാക്കും -മന്ത്രി ജെ. ചിഞ്ചുറാണി

text_fields
bookmark_border
മല്ലപ്പള്ളി: എല്ലാ പശുക്കള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കോട്ടാങ്ങല്‍ പഞ്ചായത്തിലെ മൃഗാശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്ഷീര മേഖലയിലെ കര്‍ഷകര്‍ക്ക് ഉൽപാദന ചെലവ് കുറക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും ഈ മേഖലയെ ആശ്രയിക്കുന്നവരെ സര്‍ക്കാര്‍ കൈവിടില്ലെന്നും മന്ത്രി പറഞ്ഞു. ഓരോ വീട്ടിലും പോത്തുവളര്‍ത്തലിനെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. ഇറച്ചി ഉൽപന്നങ്ങള്‍ കൂടുതല്‍ ഉൽപാദിപ്പിച്ച് ഇതരസംസ്ഥാനങ്ങളിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാന്‍ വേണ്ട നടപടി സ്വീകരിക്കും. ക്ഷീരമേഖലക്കൊപ്പം മൃഗസംരക്ഷണ മേഖലകളിലും സബ്സിഡിയോടെ ആവശ്യമായ കൈത്താങ്ങ് വകുപ്പി‍ൻെറ ഭാഗത്തുനിന്ന്​ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. കേരളത്തില്‍ 30 ലക്ഷത്തോളം പശുക്കളാണ് ഉള്ളത്. ഒരുലക്ഷം പശുക്കള്‍ക്ക് ഒരു ആംബുലന്‍സ് എന്ന രീതിയില്‍ ആദ്യഘട്ടമായി 29 ആംബുലന്‍സ്​ പുറത്തിറക്കും. മൃഗങ്ങളുടെ രോഗാവസ്ഥയില്‍ ആവശ്യമായ ഓപറേഷന്‍, എക്സ്‌റേ അടക്കമുള്ള ചികിത്സക്ക്​ സഹായകരമായ ഈ വാഹനം ഓരോ കര്‍ഷകരുടെയും വീട്ടുമുറ്റത്തേക്ക് എത്തത്തക്ക രീതിയിലുള്ള ക്രമീകരണമാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് നല്‍കിയ 10ലക്ഷം രൂപയും പഞ്ചായത്ത്​ വിഹിതമായ ഒരുലക്ഷം രൂപയും ചേര്‍ത്താണ് കോട്ടാങ്ങലില്‍ മൃഗാശുപത്രി നിര്‍മിച്ചതെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ബിന്ദു ചന്ദ്രമോഹന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ റിമി ലിറ്റി കൈപ്പള്ളില്‍, ബ്ലോക്ക് പഞ്ചായത്ത്​ അംഗങ്ങളായ ആനി രാജു, ഈപ്പന്‍ വര്‍ഗീസ്, പഞ്ചായത്ത് പ്രസിഡന്‍റ്​ ബിനു ജോസഫ്, വൈസ് പ്രസിഡന്‍റ്​ ജമീല ബീവി, കോട്ടാങ്ങല്‍ വെറ്ററിനറി സര്‍ജന്‍ ഡോ. എ. സുമയ്യ തുടങ്ങിയവർ പങ്കെടുത്തു. PTL 12 MINISTER CHINJU RANI കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രി കെട്ടിട ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story