Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:40 AM IST Updated On
date_range 29 April 2022 5:40 AM ISTപത്തനംതിട്ട അഗ്നിരക്ഷാസേനക്ക് പുതിയ മിനി എമര്‍ജന്‍സി വാഹനം
text_fieldsbookmark_border
പത്തനംതിട്ട: ആധുനിക സൗകര്യങ്ങളോടുകൂടിയ പത്തനംതിട്ട അഗ്നിരക്ഷാസേനയുടെ പുതിയ മിനി എമര്‍ജന്‍സി വാഹനം മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വിവിധ സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാവുന്ന റോപ്പുകള്‍, ആറ് ടണ്‍ വരെ ഭാരം വലിക്കാന്‍ സാധിക്കുന്ന വിഞ്ച്, റോഡ് അപകടങ്ങളിലും കെട്ടിടത്തകര്‍ച്ചകളിലും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോളിക് ഉപകരണങ്ങള്‍, കോണ്‍ക്രീറ്റ് ബ്രേക്കര്‍, വിവിധതരം ഗോവണികള്‍, തടി മുറിക്കാന്‍ ഉപയോഗിക്കുന്ന ചെയിന്‍സോകള്‍, രാസവാതക ചോര്‍ച്ചകളിലും മറ്റും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന കെമിക്കല്‍ സ്യൂട്ട്, വിഷലിപ്തമായ അന്തരീക്ഷത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന ശ്വസനോപകരണം എന്നിവ പുതിയ വാഹനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ഇവക്കുപുറമേ നെറ്റ്, സ്‌പ്രെഡ് ചെയ്ത് വെളിച്ചം ലഭിക്കുന്ന ആസ്‌ക്കാലൈറ്റ്, മുറിയില്‍ പുക നിറഞ്ഞാല്‍ വലിച്ചുനീക്കുന്ന ബ്ലോവര്‍, 5.5 കിലോവാട്ട് ജനറേറ്റര്‍, ആങ്കിള്‍ ഗ്രൈന്‍ഡര്‍, പോര്‍ട്ടബിള്‍ കസേര, മേശ, ടര്‍പോളിന്‍, അഞ്ചുടണ്‍ വരെ ഭാരം ഉയര്‍ത്തുന്ന ന്യൂമാറ്റിക് ബാഗ്, ഒന്നര കിലോമീറ്റര്‍ റേഞ്ചുള്ള നാല് വാക്കിടോക്കികള്‍ എന്നിവയും വാഹനത്തില്‍ ഉണ്ട്. സ്റ്റേഷന്‍ ഓഫിസര്‍ ജോസഫ് ജോസഫ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ പി. അജിത് കുമാര്‍, ഗ്രേഡ് സ്റ്റേഷന്‍ ഓഫിസര്‍മാരായ ടി. സന്തോഷ് കുമാര്‍ ബി. യശോധരന്‍ എന്നിവര്‍ പങ്കെടുത്തു. PTL 12 FIRE VEENA പത്തനംതിട്ട അഗ്നിരക്ഷാസേനയുടെ പുതിയ മിനി എമര്‍ജന്‍സി വാഹനം മന്ത്രി വീണ ജോര്‍ജ് ഫ്ലാഗ്ഓഫ് ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story