Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവഴിനീളെ...

വഴിനീളെ മാലിന്യക്കൂമ്പാരം

text_fields
bookmark_border
വഴിനീളെ മാലിന്യക്കൂമ്പാരം
cancel
കോന്നി: കോന്നിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലും മണ്ണീറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന സ്ഥലത്തും മാലിന്യ സംസ്കരണത്തിന് സംവിധാനങ്ങൾ ഒരുക്കുന്നില്ല. നിരവധി വിനോദ സഞ്ചാരികളാണ് ഈ രണ്ട് സ്ഥലങ്ങളിലും ദിവസേന എത്തുന്നത്​. പ്ലാസ്റ്റിക്​ കുപ്പികൾ ശേഖരിക്കാൻ പോലും ഇവിടെ സൗകര്യം ഇല്ലാത്ത അവസ്ഥയാണ്. വിനോദ സഞ്ചാരികൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കം വനത്തിലും വഴിയരികിലും ഉപേക്ഷിക്കുന്നത് പതിവാണ്. ഇത് മഴക്കാലത്ത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ആളുകൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ അഴുകുന്നത് വലിയ ദുർഗന്ധത്തിനും മലിനജലത്തിൽ കൊതുക് വളരുന്നതിനും ഇടയാകുന്നു. കുപ്പികൾ പലപ്പോഴും മണ്ണീറ വെള്ളച്ചാട്ടത്തിലും കല്ലാറ്റിലും പൊട്ടിച്ചിടുന്നത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. മണ്ണീറ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയിൽ നിരവധി പ്ലാസ്റ്റിക് കുപ്പികളാണ് കൂട്ടിയിട്ടിരിക്കുന്നത്. കല്ലാറ്റിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കുട്ടവഞ്ചി തൊഴിലാളികൾ ഇടക്ക് നീക്കാറുണ്ട്​. വനത്തിൽ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ വന്യമൃഗങ്ങൾക്കും ഭീഷണിയാകുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story