Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:36 AM IST Updated On
date_range 29 April 2022 5:36 AM ISTഈദുൽ ഫിത്വ്ർ ദിനത്തിലെ പരീക്ഷ മാറ്റണം
text_fieldsbookmark_border
പത്തനംതിട്ട: കേരളത്തിൽ ഈദുൽ ഫിത്വ്ർ ദിനമായ മേയ് രണ്ടിന് സി.ബി.എസ്.ഇ പ്രഖ്യാപിച്ച ടേം പരീക്ഷ മാറ്റണമെന്ന് എസ്.വൈ.എസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് ഈദുൽ ഫിത്വ്ർ മേയ് മൂന്നിനാണ് എന്ന കാരണം പറഞ്ഞാണ് മേയ് രണ്ടിന് 10, 12 ക്ലാസുകളിൽ പരീക്ഷ നടത്താൻ തീരുമാനിച്ചത്. പരീക്ഷ മാറ്റാൻ കേന്ദ്രത്തിൽ ആവശ്യമായ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ആന്റോ ആന്റണി എം.പിയുമായി ചർച്ച നടത്തി നിവേദനം സമർപ്പിച്ചു. എസ്.വൈ.എസ് ജില്ല സെക്രട്ടറി സുധീർ വഴിമുക്ക്, റിജിൻഷാ കോന്നി, അൻസർ മുസ്ലിയാർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story