Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right'ഞങ്ങളും കൃഷിയിലേക്ക്'...

'ഞങ്ങളും കൃഷിയിലേക്ക്' കെ.വി.യു.പി സ്കൂളിലും ആരംഭിച്ചു

text_fields
bookmark_border
ഞങ്ങളും കൃഷിയിലേക്ക് കെ.വി.യു.പി സ്കൂളിലും ആരംഭിച്ചു
cancel
അടൂർ: സംസ്ഥാന സർക്കാറിന്‍റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി സംസ്ഥാന കൃഷി വികസന വകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി പഴകുളം കെ.വി.യു.പി.എസിലും നടപ്പാക്കി. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സുശീല കുഞ്ഞമ്മക്കുറുപ്പ് തൈനട്ട് ഉദ്​ഘാടനം ചെയ്തു. 35 സെന്‍റ്​ സ്ഥലത്താണ്​ കൃഷി ചെയ്യുന്നത്. പള്ളിക്കൽ കൃഷിഭവന്‍റെ സഹായത്തോടെ ചേന, ചീനി, ചേമ്പ്, കാച്ചിൽ, കിഴങ്ങ്, ഇഞ്ചി, മഞ്ഞൾ, വാഴ പച്ചമുളക്, വെണ്ട, വഴുതന എന്നിവയാണ് കൃഷി ചെയ്യുന്നത്. പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം എ.പി. സന്തോഷ്, കൃഷി ഓഫിസർ റോണി വർഗീസ്, പി.ടി.എ പ്രസിഡന്‍റ്​ എസ്.ആർ. സന്തോഷ്, വി.എസ്. വന്ദന, കെ.എസ്. ജയരാജ്, ഐ. ബസീം, ലക്ഷ്മി രാജ്, വി. ബീന, ബി. സ്മിത, എസ്. ശാലിനി, ആർഷ എന്നിവരും കാർഷിക ക്ലബ് അംഗങ്ങളായ വിദ്യാർഥികളും പങ്കെടുത്തു. PTL ADR Krishi പഴകുളം കെ.വി.യു.പി എസിൽ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ സുശീല കുഞ്ഞമ്മക്കുറുപ്പ് തൈനട്ട് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story