Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഓട്ടത്തിനിടെ കാറിന്​...

ഓട്ടത്തിനിടെ കാറിന്​ തീപിടിച്ചു

text_fields
bookmark_border
ഓട്ടത്തിനിടെ കാറിന്​ തീപിടിച്ചു
cancel
റാന്നി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആർക്കും പരിക്കില്ല. വ്യാഴാഴ്ച രാവിലെ 10ന്​ വയലത്തല പള്ളിയത്ത്പടിക്കലാണ് തീപിടിച്ചത്. വള്ളംകുളം ന്യൂ ജറൂസലമിൽ റോയി ചാക്കോ ഓടിച്ച ഇൻഡിക്ക കാറിനാണ് തീപിടിച്ചത്. ബന്ധുക്കളെ മരണവീട്ടിൽ വിട്ടശേഷം വർക്ക്ഷോപ്പിലേക്ക് പോകുംവഴിയാണ് അപകടം. വഴിയാത്രക്കാർ പുക വരുന്നതുകണ്ട് അറിയിച്ചതിനെത്തുടർന്ന് വണ്ടി നിർത്തി ആദ്യം ബോണറ്റ് ഉയർത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട്​ ബോണറ്റ് ഉയർത്തിയെങ്കിലും തീ ആളിക്കത്തി. കാറിൽ റോയി മാത്രമേയുണ്ടായിരുന്നുള്ളൂ. കാർ പൂർണമായും കത്തിനശിച്ചു. റാന്നിയിൽനിന്നുള്ള അഗ്​നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീയണച്ചു. Ptl rni _1car ഫോട്ടോ: വയലത്തല പള്ളിയത്ത്​പടിയിൽ വ്യാഴാഴ്ച രാവിലെ കാറിന്​ തീപിടിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story