Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:33 AM IST Updated On
date_range 29 April 2022 5:33 AM ISTഅടൂരിൽ കാൽനട മേൽപാലത്തിനുപകരം അടിപ്പാത മതിയെന്ന് ആവശ്യം
text_fieldsbookmark_border
അടൂർ: അടൂർ കെ.എസ്.ആർ.ടി.സി ജങ്ഷനിൽ കാൽനടക്ക് മേൽപാലത്തിനുപകരം അടിപ്പാത നിർമിക്കണമെന്ന അഭിപ്രായം ഉയരുന്നു. സമൂഹ മാധ്യമങ്ങളിലാണ് ഇതേക്കുറിച്ച ചർച്ച ചൂടുപിടിക്കുന്നത്. മേൽപാല നിർമാണത്തിന് ബജറ്റിൽ അഞ്ചര കോടി രൂപ അനുവദിക്കുകയും അടങ്കൽ തുകയുടെ 20 ശതമാനം നീക്കിവെക്കുകയും ചെയ്തതുമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ സാധ്യത പഠനം ആരംഭിച്ചിരുന്നു. മേൽപാലം നിർമിച്ചാൽ അതുവഴി കാൽനടക്കാർക്ക് അമ്പതിലധികം പടികൾ കയറുകയും അത്രതന്നെ പടികൾ ഇറങ്ങുകയും ചെയ്യണം. പ്രായമായവർ ഉൾപ്പെടെയുള്ളവർ പടി കയറി പോകണമെന്നതിനാൽ മിക്കയാൾക്കാരും മടിക്കും. എന്നാൽ, അടിപ്പാത നിർമിച്ചാൽ വളരെ കുറച്ച് പടികൾ മാത്രമാണ് ഉണ്ടാകുക. തൂത്തുക്കുടിയിൽനിന്ന് സിമന്റ്, കണ്ടെയ്നർ വാഹനങ്ങളുമുൾപ്പെടെ ഉയരമുള്ള വാഹനങ്ങൾ ഇതുവഴിയാണ് പോകുന്നത്. ഉയരമുള്ള വാഹനങ്ങൾക്ക് മേൽപാലത്തിനടിയിലൂടെ സുഗമമായി കടന്നുപോകുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കും. ഈ സാഹചര്യത്തിലാണ് അടിപ്പാത ആവശ്യം ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story