Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുകയില ഉൽപന്നങ്ങള്‍...

പുകയില ഉൽപന്നങ്ങള്‍ വിൽപന നടത്തിയയാള്‍ പിടിയില്‍

text_fields
bookmark_border
പുകയില ഉൽപന്നങ്ങള്‍ വിൽപന നടത്തിയയാള്‍ പിടിയില്‍
cancel
പാലാ: നിരോധിത പുകയില ഉൽപന്നങ്ങള്‍ വിൽപന നടത്തിയയാള്‍ പിടിയില്‍. കടപ്പാട്ടൂര്‍ തൊമ്മാനാമറ്റത്തില്‍ ടി.വി. റെജിമോനാണ് പിടിയിലായത്. കത്തീഡ്രല്‍-വെള്ളിയാപ്പള്ളി റോഡില്‍ പെട്ടിക്കട നടത്തുകയാണ് റെജി. നിരോധിത പുകയില ഉൽപന്നമായ ഹാന്‍സ് വ്യാപകമായി കടയില്‍നിന്ന് വില്പന നടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്​ സി.ഐ കെ.പി. ടോംസണിന്റെ നിർദേശപ്രകാരം എസ്‌.ഐ എം.ഡി. അഭിലാഷി‍ൻെറ നേതൃത്വത്തിലെ പൊലീസ് സംഘം കടയില്‍ പരിശോധന നടത്തിയത്​. 107 പാക്കറ്റ് ഹാന്‍സ് കടയില്‍നിന്ന്​ പിടികൂടി. 2017ല്‍ രണ്ടുതവണ റെജിയെ ഇത്തരത്തില്‍ ഹാന്‍സ് വിൽപന നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എസ്‌.ഐ ഷാജി സെബാസ്റ്റ്യന്‍, ബിജു കെ. തോമസ്, വനിത ഓഫിസര്‍ ബിനുമോള്‍, ജസ്റ്റിന്‍ ജോസഫ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. പടം: റെജിമോൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story