Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഉദ്ഘാടനം ഇന്ന്

ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
പത്തനംതിട്ട: ജനറല്‍ ആശുപത്രി പീഡിയാട്രിക് ഐ.സി.യു, നവീകരിച്ച അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്, ടോക്കണ്‍ സിസ്റ്റം, ഹൈമാസ്റ്റ് ലൈറ്റ്, നവീകരിച്ച ബെറാ യൂനിറ്റ് എന്നിവയുടെ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട്​ നാലിന് മന്ത്രി വീണ ജോര്‍ജ് ഉദ്​ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷതവഹിക്കും. ആന്‍റോ ആന്‍റണി എം.പി പങ്കെടുക്കും. പൊലീസി‍ൻെറ സഹായത്തോടെ ലില്ലിക്കുട്ടി കരുണാലയത്തിലേക്ക് പത്തനംതിട്ട: ഒട്ടേറെ സേവന, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ പൊതുജന സ്വീകാര്യത പിടിച്ചുപറ്റിയ ഇലവുംതിട്ട ജനമൈത്രി പൊലീസി‍ൻെറ മാതൃകപരമായ പ്രവർത്തനംവീണ്ടും. ഇത്തവണ കരുതൽ ലഭിച്ചത് ഇലവുംതിട്ട സ്വദേശിനി ലില്ലിക്കുട്ടിക്കാണ് (54). ഹൃദയസംബന്ധമായ തകരാർ, ശ്വാസതടസ്സം, ഉയർന്ന രക്തസമ്മർദം, പ്രമേഹം തുടങ്ങിയ അസുഖങ്ങളാൽ ഏറെ കഷ്ടപ്പെടുന്ന ലില്ലിക്കുട്ടി ഇതുവരെ സഹോദരിയുടെ സംരക്ഷണയിലായിരുന്നു. സഹോദരിക്ക് പ്രായാധിക്യത്തി‍ൻെറ അവശതയായപ്പോൾ നോക്കാനാളില്ലാതെ ഒറ്റപ്പെട്ട ഇവർ ഇലവുംതിട്ട ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസർ എസ്. അൻവർഷയുടെ സഹായം തേടി. തുടർന്ന്​ ഇൻസ്‌പെക്ടർ ബി. അയൂബ്ഖാ‍ൻെറ നിർദേശപ്രകാരം കരുണാലയം അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. ചെയർമാൻ അബ്ദുൽ അസീസ്, മാനേജർ ധന്യ എന്നിവർ ലില്ലിക്കുട്ടിയെ സ്ഥാപനം ഏറ്റെടുക്കുന്നതിൽ അനുകൂല നിലപാട് അറിയിച്ചതിനെ തുടർന്നാണ് കിടങ്ങന്നൂർ കരുണാലയം വയോജന സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. എസ്.ഐ ആർ. ശ്രീകുമാർ, ആർ. പ്രശാന്ത്, വാർഡ് അംഗം വിനീത അനിൽ, പൊതു പ്രവർത്തകരായ മനോജ് ദാമോധരൻ, എൻ.എസ്. അഭിലാഷ്, ബിനു മോഹൻ, സ്മിത ബൈജു, ശോഭ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story