Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:42 AM IST Updated On
date_range 28 April 2022 5:42 AM ISTഉദ്ഘാടനത്തിന് മുമ്പേ റോഡ് തകർന്നു
text_fieldsbookmark_border
വടശ്ശേരിക്കര: മണ്ണാറക്കുളഞ്ഞി ഭാഗത്ത് സംസ്ഥാന പാതയിൽ റോഡിന് കേടുപാട് സംഭവിച്ചു. ടാറിങ് പൂർത്തിയായ ഭാഗത്ത് ജെ.സി.ബിയും മറ്റും ഉപയോഗിച്ച് ജോലി നടത്തിയതുമൂലമാണ് റോഡിന് തകരാറുണ്ടായത്. ടാറിങ് പൂർത്തിയായ ഭാഗങ്ങളിൽ നിർമാണം നടത്തുമ്പോൾ മുമ്പ് ടയറോ, ടാർപോളിനോ ഉപയോഗിച്ച് റോഡിന് കേടുപാട് സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുമായിരുന്നു. റോഡിൻെറ വശങ്ങളിൽ വീടുകൾക്കും മറ്റും സംരക്ഷണഭിത്തി കെട്ടുന്നതിൻെറ പണികളാണ് നടന്നുവരുന്നത്. നിലവിലുള്ള മൺതിട്ട ഇടിക്കാനായി ജെ.സി.ബി ഉപയോഗിക്കുമ്പോഴാണ് റോഡ് തകരുന്നത്. ഉന്നത നിലവാരത്തിൽ പണികഴിപ്പിച്ച റോഡിൻെറ ഉദ്ഘാടനം നടന്നിട്ടില്ല. പടം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ടാറിങ്ങിനുശേഷം മണ്ണുമാറ്റുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
