Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:42 AM IST Updated On
date_range 28 April 2022 5:42 AM ISTജില്ലയിൽ എലിഫന്‍റ് സ്ക്വാഡ് രൂപവത്കരിക്കണം -കെ.ജി.ഒ.എഫ്
text_fieldsbookmark_border
അടൂർ: ആഘോഷങ്ങളിലും തടി വ്യവസായമേഖലയിലും ആനകളെ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഇവ പലപ്പോഴും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറുന്നതിനാൽ ജില്ലയിൽ എലിഫന്‍റ് സ്ക്വാഡ് അടിയന്തരമായി രൂപവത്കരിക്കണമെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കെ.ജി.ഒ.എഫ് ജില്ല സമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പൊതുമേഖല സ്ഥാപനങ്ങൾ പ്രത്യേകിച്ച്, ഏറ്റവും ലാഭകരമായി പ്രവർത്തിക്കുന്നത് കോർപറേറ്റുകളെ ഏൽപിക്കുക എന്നത് ബി.ജെ.പി സർക്കാറിൻെറ ലക്ഷ്യവും അജണ്ടയുമാണെന്ന് അദ്ദേഹം പറഞ്ഞു. കെ.ജി.ഒ.എഫ് ജില്ല പ്രസിഡന്‍റ് എം. അനിൽ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ മുഖ്യപ്രഭാഷണം സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ നിർവഹിച്ചു. കെ.ജി.ഒ.എഫ് സംസ്ഥാന പ്രസിഡന്‍റ് ഡോ. സജികുമാർ, ജില്ല സെക്രട്ടറി സി.കെ. ഹാബി, ജില്ല ട്രഷറർ അജിത്ത് ഗണേശ്, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ്, മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ ടി. മുരുകേശ്, അരുൺ കെ.എസ്. മണ്ണടി, കെ.ജി.ഒ.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എസ്. വിമൽകുമാർ, ഡോ. ഹരികുമാർ എന്നിവർ സംസാരിച്ചു. PTL ADR KGOF കെ.ജി.ഒ.എഫ് ജില്ല സമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
