Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:34 AM IST Updated On
date_range 28 April 2022 5:34 AM ISTകാവാടി ഏലായിലെ ഭൂമി തരംമാറ്റം: മുഖ്യമന്ത്രിക്ക് സി.പി.എമ്മിെൻറ പരാതി
text_fieldsbookmark_border
കാവാടി ഏലായിലെ ഭൂമി തരംമാറ്റം: മുഖ്യമന്ത്രിക്ക് സി.പി.എമ്മിൻെറ പരാതി അടൂർ: കാവാടി ഏലായിൽ സ്വകാര്യ വ്യക്തിയുടെ ഭൂമി തരം മാറ്റുന്നതിനെതിരെ സി.പി.എം നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഏഴംകുളം പഞ്ചായത്തിലെ തൊടുവക്കാട് വാർഡിൽ ഉൾപ്പെടുന്ന കാവാടി ഏലായിലാണ് ഭൂമി തരം മാറ്റുന്നത്. ഏലായിൽ മണ്ണിടൽ ആരംഭിച്ചപ്പോൾതന്നെ കെ.എസ്.കെ.ടി.യുവും കേരള കർഷക സംഘവും ഏഴംകുളം വില്ലേജ് ഓഫിസർക്ക് പരാതി നൽകിയിരുന്നു. റവന്യൂ ഉദ്യോഗസ്ഥർ ശക്തമായ നടപടി സ്വീകരിക്കാത്തതിനെതുടർന്ന് ഭൂ ഉടമ നിലത്തിൽ വ്യാപകമായി തെങ്ങിൻതൈകൾ നട്ടു. നിലത്തിനോട് ചേർന്നുള്ള കുന്നിടിച്ചാണ് ആദ്യം നിലത്തിലേക്ക് മണ്ണ് നീക്കിയത്. കുന്നിന്റെ അടിവാരത്തുനിന്ന് ഉദ്ഭവിക്കുന്ന ജലസ്രോതസ്സ് നിലത്തിന് സമീപത്തുള്ള ചാലിലൂടെ ഒഴുകിയാണ് ഒഴുകുപാറ തോട്ടിൽ എത്തിച്ചേരുന്നത്. ജലത്തിന്റെ സുഗമമായ ഒഴുക്കിനും തടസ്സമുണ്ടായി. സ്വകാര്യവ്യക്തി നിലത്തിന് സമീപത്ത് നിർമിക്കുന്ന വീട്ടിലേക്ക് പോകാനുള്ള വഴിക്കായാണ് നിലത്തിൽ മണ്ണിട്ടതെന്നും പറയുന്നു. സി.പി.എം കാവാടി ബ്രാഞ്ച് മുഖ്യമന്ത്രിയെക്കൂടാതെ റവന്യൂ മന്ത്രി, കൃഷിമന്ത്രി എന്നിവർക്കും പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story