Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:50 AM IST Updated On
date_range 27 April 2022 5:50 AM ISTകിരാതഭരണത്തിന്‍റെ കുഴലൂത്തുകാരായി പൊലീസ് മാറി -അനൂപ് ജേക്കബ്
text_fieldsbookmark_border
പത്തനംതിട്ട: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത സർക്കാർ തികഞ്ഞ പരാജയമാണെന്നും ഇടതു സർക്കാറിന് ഭരണത്തിൽ തുടരാൻ അവകാശമില്ലെന്നും കേരള കോൺഗ്രസ് ലീഡർ അനൂപ് ജേക്കബ് എം.എൽ.എ. ഭരണകൂടത്തിന്‍റെ തണലിൽ സസുഖം വാഴുന്ന ഗുണ്ടകളുടെ നാടായി കേരളം മാറി. ജനകീയ വിഷയങ്ങളിൽ സമരം ചെയ്യുന്ന സാധാരണ ജനങ്ങളെ നിലത്തിട്ട് ചവിട്ടുന്ന പൊലീസ്, കിരാതഭരണത്തിന്‍റെ കുഴലൂത്തുകാരായി മാറിയെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് (ജെ) ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് സനോജ് മേമന അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.ആർ. ഗിരിജൻ, സെക്രട്ടറി ചിരട്ടക്കോണം സുരേഷ്, ഉന്നതാധികാര സമിതി അംഗം ഷിബു കെ. എബ്രഹാം, ജില്ല വൈസ് പ്രസിഡന്‍റ് ജോർജ് ജോസഫ്, കെ.എം. ശാമുവൽ, രാജൻ പടിയറ, മെഹബൂബ്ഖാൻ, സുജ, സജി ഇടിക്കുള, പറക്കോട് മുരളി, രാജു വാണിയപുരക്കൽ, കെ.ജി. ഇടിക്കുള എന്നിവർ സംസാരിച്ചു. ---- ഫോട്ടോ PTL 10 KCJ കേരള കോൺഗ്രസ് (ജേക്കബ്) ജില്ല കൺവെൻഷൻ പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story