Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമണിപ്പുഴ - സ്വാമി പാലം...

മണിപ്പുഴ - സ്വാമി പാലം തോട് നവീകരണം തുടങ്ങി

text_fields
bookmark_border
മണിപ്പുഴ - സ്വാമി പാലം തോട് നവീകരണം തുടങ്ങി
cancel
തിരുവല്ല: മണിപ്പുഴ-സ്വാമി പാലം തോടിന്‍റെ ആഴം കൂട്ടുന്ന ജോലികൾ ആരംഭിച്ചു. മണിപ്പുഴ പാലം മുതൽ സ്വാമിപാലം വരെ തോട് ശുചീകരണമാണ് തുടങ്ങിയത്. ചെറുകിട ജലസേചന വകുപ്പ് 34 ലക്ഷം രൂപ മുടക്കിയാണ് മൂന്ന്​ കിലോമീറ്റർ ദൂരം വരുന്ന തോട് നവീകരിക്കുന്നത്. ഇതിൽ 18 ലക്ഷം രൂപ നെടുമ്പ്രം പഞ്ചായത്ത് പരിധിയിൽപെട്ട അഞ്ച്​സ്ഥലത്ത് തോടിന്‍റെ സംരക്ഷണ ഭിത്തി നിർമിക്കാനുള്ളതാണ്. ഇത്​ നേരത്തേ പൂർത്തിയാക്കിയിരുന്നു. മണിമലയാറ്റിൽനിന്ന്​ തുടങ്ങുന്ന തോടിന്‍റെ ആറുമുതൽ മണിപ്പുഴ പാലം വരെ ഭാഗം താഴ്​ന്നുകിടക്കുന്നതിനാൽ നീരൊഴുക്കിന്​ പ്രശ്നമില്ല. മണിപ്പുഴ പാലം മുതൽ താഴോട്ടുള്ള ഭാഗം പായലും പോളയും മാറ്റി ആഴം കൂട്ടുന്നതോടെ പെരിങ്ങര പഞ്ചായത്തിലെ പാടങ്ങളിലേക്ക് വെള്ളം എത്താനുള്ള തടസ്സങ്ങൾ മാറും. സ്വാമിപാലം മുതൽ താഴോട്ടുള്ള ഭാഗം അഞ്ചുവർഷം മുമ്പ്​ വൃത്തിയാക്കിയിരുന്നെങ്കിലും 2018ലെ പ്രളയകാലത്ത് ചളിയും മണ്ണും കയറി പായലും പോളയും നിറഞ്ഞുകിടക്കുകയാണ്. ഈ ഭാഗം വേങ്ങലിൽ മാർക്കറ്റ് കനാലിലാണ്​ എത്തിച്ചേരുന്നത്. മാർക്കറ്റ് കനാലിലെ പത്തനംതിട്ട ജില്ലയുടെ ഭാഗം പായലും പോളയും നീക്കി വൃത്തിയാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ എ.സി കനാലിലെത്തിച്ചേരുന്നതാണ് തോട്. ഈ ഭാഗം കൂടി വൃത്തിയാക്കിയെങ്കിലേ തോടിന്‍റെ പ്രയോജനം പൂർണമായും ലഭിക്കൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story