Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:36 AM IST Updated On
date_range 27 April 2022 5:36 AM ISTമൈലപ്ര പള്ളിപ്പെരുന്നാളിന് ഞായറാഴ്ച കൊടിയേറും
text_fieldsbookmark_border
പത്തനംതിട്ട: മൈലപ്ര തിരുഹൃദയ കത്തോലിക്ക പള്ളി പെരുന്നാളിന് മേയ് ഒന്നിന് കൊടിയേറും. ഇടവകയുടെ നവതി ആഘോഷത്തിനും തുടക്കമാവും. മേയ് ഒന്നിന് രാവിലെ കുർബാനക്ക് നവവൈദികരായ ഫാ. ഡേവിഡ് പേഴുംമൂട്ടിൽ, ഫാ. മാത്യു ജോസഫ് പരുമൂട്ടിൽ, ഫാ. സ്കോട്ട് സ്ലീബ പുളിമൂടൻ എന്നിവർ കാർമികത്വം വഹിക്കും. തുടർന്ന് സഹദായുടെ തിരുസ്വരൂപ പ്രതിഷ്ഠയും കൊടിയേറ്റും നടക്കും. ഇടവക വികാരി ഫാ. പോൾ നിലക്കൽ തെക്കേതിൽ കൊടിയേറ്റ് നിർവഹിക്കും. 11ന് ചെമ്പെടുപ്പ് റാസ. ഇടവകയുടെ എല്ലാഭാഗത്തും എത്തി ചെമ്പിൽ നേർച്ച സ്വീകരിക്കും. നാലിന് വൈകീട്ട് ആറിന് നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് നിർവഹിക്കും. അഞ്ചിന് കുരിശടിയിലേക്ക് റാസ, ചെമ്പെടുപ്പ്, കൊടിയിറക്ക്, ആശിർവാദം, നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാളിന് സമാപനമാകും. വാർത്തസമ്മേളനത്തിൽ ഫാ. പോൾ നിലക്കൽ തെക്കേതിൽ, ട്രസ്റ്റി ജോർജ് വർഗീസ് വടക്കേതിൽ, സെക്രട്ടറി പ്രമോദ് കെ.ജോർജ് കോഴിമലയിൽ, ജനറൽ കൺവീനർ ബോബി എബ്രഹാം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story