Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോന്നി മെഡിക്കൽ കോളജിൽ...

കോന്നി മെഡിക്കൽ കോളജിൽ ആംബുലൻസ് തുരുമ്പെടുക്കുന്നു

text_fields
bookmark_border
കോന്നി മെഡിക്കൽ കോളജിൽ ആംബുലൻസ് തുരുമ്പെടുക്കുന്നു
cancel
കോന്നി: കോന്നി ഗവ.​ മെഡിക്കൽ കോളജിൽ ആംബുലൻസ് തുരുമ്പെടുക്കുന്നു. 20 ലക്ഷം രൂപക്ക് മുകളിൽ വിലമതിക്കുന്ന ആംബുലൻസിന്‍റെ വീൽഡിസ്ക്, ബോഡി അടക്കം പ്രധാന ഭാഗങ്ങൾ എല്ലാംതന്നെ തുരുമ്പെടുത്തു. ആംബുലൻസ്​ ഡ്രൈവർ നിയമനം നടന്നിട്ടില്ല. കോന്നി താലൂക്ക് ആശുപത്രിക്ക് നൽകിയ ആംബുലൻസ് മെഡിക്കൽ കോളജിന് നൽകിയപ്പോൾ ഡ്രൈവറുടെ വേതനം ആര് നൽകും എന്നതും പ്രധാന പ്രശ്നമായി തുടരുന്നു. മുൻ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്‍റും കോന്നിയിലെ ജനപ്രതിനിധിയും തമ്മിലെ പ്രശ്നങ്ങളും ഡ്രൈവറുടെ നിയമനത്തിന്​ തടസ്സമാകുന്നു. ഒരുവർഷത്തോളം ആയി അനുവദിച്ച ആംബുലൻസാണ് നാളിതുവരെ നിരത്തിൽ ഇറങ്ങാത്തത്. ആംബുലൻസ് മെഡിക്കൽ കോളജിന്​ നൽകിയതിനാൽ താലൂക്ക് ആശുപത്രിയിൽ എത്തുന്ന നിർധനരായ രോഗികൾ ബുദ്ധിമുട്ടുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story