Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആഴ്​ചകൾക്കകം മണ്ണീറ...

ആഴ്​ചകൾക്കകം മണ്ണീറ റോഡിലെ ടാറിങ് ഇളകി

text_fields
bookmark_border
ആഴ്​ചകൾക്കകം മണ്ണീറ റോഡിലെ ടാറിങ് ഇളകി
cancel
റോഡിൽ ചരലും നിരന്നു കോന്നി: തണ്ണിത്തോട് മൂഴി-മണ്ണീറ റോഡ് ടാറിങ് പൂർത്തീകരിച്ച് ആഴ്‌ചകൾക്ക് പിന്നാലെ പൊളിഞ്ഞിളകി. കുട്ടവഞ്ചി സവാരി കേന്ദ്രത്തിനും മുണ്ടോമൂഴിക്കും ഇടയിലായാണ്​ ടാറിങ് ഇളകിയത്. നബാർഡിൽ അനുവദിച്ച പത്തുലക്ഷം രൂപ വിനിയോഗിച്ചായിരുന്നു വനഭൂമിയിലൂടെ കടന്നുപോകുന്ന ഭാഗത്ത്​ ടാറിങ് നടത്തിയത്. റോഡിൽ ചരലും നിരന്നിട്ടുണ്ട്. റോഡിന്‍റെ അപകടകരമായ ഭാഗത്ത് സംരക്ഷണഭിത്തി നിർമിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതേ റോഡിൽ കഴിഞ്ഞ മഴക്കാലത്ത് കുട്ടവഞ്ചി സവാരി കേന്ദ്രത്തിനും മണ്ണീറ ഫോറസ്റ്റ്​​ സ്റ്റേഷനും ഇടയിൽ റോഡിന്‍റെ ഒരുവശം താഴ്ചയിലേക്ക് ഇടിഞ്ഞുവീണിരുന്നു. വർഷങ്ങളായി തകർന്ന റോഡിൽ യാത്ര വളരെ ദുഷ്കരമായിരുന്നു. അടവി കുട്ടവഞ്ചി സവാരി കേന്ദ്രം, മണ്ണീറ വെള്ളച്ചാട്ടം തുടങ്ങിയവയടക്കം വിനോദസഞ്ചാര കേന്ദ്രങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. റോഡ്​ തകർന്നതിനാൽ ഓട്ടോറിക്ഷകൾ പോലും ഇതുവഴി സവാരി നടത്താൻ മടിച്ചിരുന്നു. മണ്ണീറ തീറ്റപ്പുൽ കൃഷിയിലേക്ക് പോകുന്നതും ഇതുവഴിയാണ്. മണ്ണീറയിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി കുടുംബങ്ങളും ഈ റോഡിനെ ആശ്രയിക്കുന്നു. മുമ്പ്​ ഇതുവഴി കെ.എസ്.ആർ.ടി.സി ബസ് അടക്കം സർവിസ്​ നടത്തിയിരുന്നെങ്കിലും ഇപ്പോൾ ഇതും ഇല്ല. റോഡിന് ഓടയില്ലാത്തതും റോഡിന്‍റെ തകർച്ചക്ക് കാരണമാകുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story