Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ടയിൽ ഇന്ന്​...

പത്തനംതിട്ടയിൽ ഇന്ന്​ ഗതാഗത നിയന്ത്രണം

text_fields
bookmark_border
പത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട ദീപശിഖാ ജാഥയും ഇരുചക്ര വാഹന റാലിയും നടക്കുന്നതിനാൽ, പത്തനംതിട്ട നഗരത്തിൽ ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നുമണി മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി ജില്ല പൊലീസ് മേധാവി അറിയിച്ചു. കോന്നി റാന്നി ഭാഗത്തുനിന്ന്​ പത്തനംതിട്ടക്ക് വരുന്ന സ്വകാര്യ- കെ.എസ്.ആർ.ടി.സി ബസുകൾ കുമ്പഴയിൽ യാത്ര അവസാനിപ്പിച്ച്​ തിരികെ അവിടെനിന്ന്​ യാത്ര തുടരണം. അടൂർ ഭാഗത്തുനിന്ന്​ പത്തനംതിട്ടയിലേക്ക് വരുന്ന ബസുകൾ ഓമല്ലൂർ വാഴമുട്ടം വഴി അഴൂർ പമ്പ് ജങ്​ഷനിലെത്തി യാത്ര അവസാനിപ്പിച്ച്, തിരികെ അവിടെനിന്ന്​ യാത്ര തുടരണം. തിരുവല്ല കോഴഞ്ചേരി ഭാഗത്തുനിന്ന്​ പത്തനംതിട്ടയിലേക്ക് വരുന്ന ബസുകൾ നന്നുവക്കാട് എത്തി യാത്ര അവസാനിപ്പിച്ചശേഷം തിരികെ അവിടെനിന്ന്​ യാത്ര തുടരണം. തെക്കേമല ഇലന്തൂർ ഓമല്ലൂർ വഴി പോകണം. വടശ്ശേരിക്കര റാന്നി എന്നിവിടങ്ങളിൽനിന്ന്​ അടൂർ, തിരുവനന്തപുരം ഭാഗത്തേക്കുപോകുന്നവ മൈലപ്ര പഞ്ചായത്ത് ജങ്​ഷനിൽനിന്ന്​ വലത്തേക്കുതിരിഞ്ഞ് കോഴഞ്ചേരി ഇലന്തൂർ വഴി ഓമല്ലൂർ എത്തി പോകണം. കോന്നി ഭാഗത്തുനിന്ന് അടൂർ ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ പൂങ്കാവ് ചന്ദനപ്പള്ളി പാത ഉപയോഗിക്കണം. അടൂർനിന്ന്​ റാന്നി വടശ്ശേരിക്കര എന്നിവിടങ്ങളിലേക്ക് പോകുന്നവ ഓമല്ലൂർ ഇലന്തൂർ വഴി കോഴഞ്ചേരിയിലെത്തി യാത്ര തുടരണം. തിരുവല്ല, കോഴഞ്ചേരി എന്നിവിടങ്ങളിൽനിന്ന് പത്തനാപുരം പുനലൂർ ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ കോഴഞ്ചേരി ഇലന്തൂർ ഓമല്ലൂർ വാഴമുട്ടം താഴൂർകടവ് പൂങ്കാവ് വഴി കോന്നിയിലെത്തി യാത്ര തുടരണം. --- റാന്നിയിലെ റോഡുകളുടെ നിര്‍മാണ ഉദ്ഘാടനം 29ന് റാന്നി: റാന്നി നിയോജകമണ്ഡലത്തിലെ മൂന്നു റോഡുകളുടെ നിര്‍മാണ ഉദ്ഘാടനങ്ങള്‍ 29ന് നടക്കും. വലിയപറമ്പില്‍പടി-ഈട്ടിച്ചുവട് റോഡ് 1.70 കോടി, ചണ്ണ- കുരുമ്പന്‍മൂഴി റോഡ് 1.76 കോടി, അത്തിക്കയം - കടുമീന്‍ചിറ റോഡ് 3.5 കോടി എന്നിവയുടെ നിര്‍മാണ ഉദ്ഘാടനമാണ് നടക്കുക. --- ഗതാഗതം നിരോധിച്ചു മല്ലപ്പള്ളി: മുരണി-ശാസ്താംകോയിക്കൽ റോഡിൽ കലുങ്ക് നിർമാണം ആരംഭിക്കുന്നതിനാൽ വ്യാഴാഴ്ച മുതൽ ഇവിടെ ഗതാഗതം പൂർണമായി നിരോധിച്ചതായി മല്ലപ്പള്ളി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസി. എൻജിനീയർ അറിയിച്ചു. -- PTL 14 KODI പത്തനംതിട്ട പുത്തൻപീടിക വടക്ക് സെന്‍റ്​ മേരിസ് ഓർത്തഡോക്​സ്‌ ഇടവക പെരുന്നാളിനോട്​ അനുബന്ധിച്ച് വികാരി ഫാ. ഇടിക്കുള ദാനിയേൽ കൊടി ഉയർത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story