Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഫോട്ടോ വണ്ടി ഇന്ന്...

ഫോട്ടോ വണ്ടി ഇന്ന് ജില്ലയിൽ

text_fields
bookmark_border
പത്തനംതിട്ട: കേരള ഒളിമ്പിക്സിന്‍റെ പ്രചാരണാർഥം കായിക ചരിത്രത്തിന്‍റെ നേർക്കാഴ്ചകളുമായുള്ള ഫോട്ടോ വണ്ടി ചൊവ്വാഴ്ച തിരുവല്ലയിലും പത്തനംതിട്ടയിലും എത്തും. രണ്ടു സ്ഥലങ്ങളിലും സ്വീകരണങ്ങൾക്കുശേഷം പ്രദർശനവുമുണ്ടാകും. കേരള ഗെയിംസിലെ ഭാഗ്യചിഹ്നമായ നീരജിന്‍റെ ബലൂൺ രൂപം സ്ഥാപിക്കുന്ന പരിപാടിയുടെ ജില്ലതല ഉദ്ഘാടനം പത്തനംതിട്ടയിൽ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് കെ. അനിൽകുമാർ നിർവഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യൻ അധ്യക്ഷതവഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്‍റ് ബോബി എബ്രഹാം, ഒളിമ്പിക്സ് അസോ. സെക്രട്ടറി ആർ. പ്രസന്നകുമാർ, എസ്. ഷീന, റോബിൻ വിളവിനാൽ, ആർ. ബിജു, മുഹമ്മദ് ഷാ, റിജിൻ, കെ.ബി. സുരേന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു. PTL 13 Olympics Balloon ക്യാപ്ഷൻ കേരള ഒളിമ്പിക്സിന്‍റെ ഭാഗ്യചിഹ്നമായ നീരജിന്‍റെ ബലൂൺ സ്ഥാപിച്ചതിന്‍റെ ഉദ്ഘാടനം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് കെ. അനിൽകുമാർ നിർവഹിക്കുന്നു .............. ശിൽപശാലയും അനുമോദന സമ്മേളനവും പത്തനംതിട്ട: കോഴഞ്ചേരി സെന്‍റ്​ തോമസ് കോളജ് ജനറല്‍ അലൂമ്‌നി അസോസിയേഷന്‍റെയും വിവിധ ഡിപ്പാര്‍ട്മെന്‍റുകളുടെയും നേതൃത്വത്തില്‍ ജില്ലതല ഏകദിന റൂറല്‍ ബാങ്കിങ് മൈക്രോഫിനാന്‍സ് ശിൽപശാലയും അനുമോദന സമ്മേളനവും നടത്തി. നബാര്‍ഡ് നാഫിന്‍സ് മാനേജിങ്​ ഡയറക്ടര്‍ ജിജി മാമ്മന്‍ മുഖ്യപ്രഭാഷണം നടത്തി. കോഴഞ്ചേരി കോളജിലെ പൂര്‍വ വിദ്യാർഥിയായ നബാര്‍ഡ് ഫിനാൻഷ്യല്‍ സര്‍വിസ് ലിമിറ്റഡ് ഡയറക്ടര്‍ ജിജി മാമ്മനെ ആദരിച്ചു. കോളജ് പൂര്‍വവിദ്യാർഥിയും മുതിർന്ന പത്ര പ്രവര്‍ത്തകനുമായി കെ.ജെ. ഫിലിപ് ഡല്‍ഹി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോയി ജോര്‍ജ് അധ്യക്ഷതവഹിച്ചു. അലൂമ്‌നി അസോ. ചെയര്‍മാന്‍ വിക്ടര്‍ ടി.തോമസ്, കോളജ് ട്രഷറര്‍ എബിന്‍ തോമസ് കൈതവന, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. മാത്യു പി.ജോണ്‍, അലൂമ്‌നി അസോ. സെക്രട്ടറി ഡോ. ലിബു ജേക്കബ് എബ്രഹാം, ട്രഷറാര്‍ അഡ്വ. ജോണ്‍ ഫിലിപ്പോസ്, കെ.ആര്‍. അശോക്​കുമാര്‍, ഡോ. ബിജു സൂസന്‍ മാത്യു, ഡോ. ഷീന ഈപ്പന്‍, അഡ്വ. മാത്യു ടി.തോമസ്, സിറിള്‍ സി.മാത്യു, സെന്‍മോന്‍, അനില്‍ ജോര്‍ജ്, സണ്ണി മാത്യു, ചെറിയാന്‍ ജോര്‍ജ് തമ്പു, കോശി ഇലന്തൂര്‍ എന്നിവര്‍ സംസാരിച്ചു. എം.ജി. യൂനിവേഴ്‌സിറ്റി കലോത്സവത്തില്‍ വിജയികളെയും ഡോക്ടറേറ്റ് ലഭിച്ചവരെയും റാങ്ക് ജേതാക്കളെയും സമ്മേളനത്തില്‍ അനുമോദിച്ചു. ഫോട്ടോ. ജില്ലതല ഏകദിന റൂറല്‍ ബാങ്കിങ് മൈക്രോഫിനാന്‍സ് ശിൽപശാലയിൽ നബാര്‍ഡ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജിജി മാമ്മന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. ................ PTL 14 KODIYETTU കടമാൻകുളം സെന്‍റ്​ ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനോട്​ അനുബന്ധിച്ച് വികാരി ഫാ സി.കെ. കുര്യൻ ചക്കുംമൂട്ടിൽ കൊടിയേറ്റുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story