Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:44 AM IST Updated On
date_range 26 April 2022 5:44 AM ISTഒളിച്ചോടിയ പ്ലസ് ടു വിദ്യാർഥിനികളെ രക്ഷിതാക്കൾക്കൊപ്പമയച്ചു
text_fieldsbookmark_border
തിരുവല്ല: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്മാർക്കൊപ്പം ഒളിച്ചോടി പിടിയിലായ പ്ലസ് ടു വിദ്യാർഥിനികളെ തിരുവല്ല കോടതി രക്ഷിതാക്കൾക്കൊപ്പമയച്ചു. തിരുവല്ല കോടതിയാണ് രക്ഷിതാക്കൾക്കൊപ്പം അയച്ചത്. സ്കൂളിൽ പരീക്ഷക്കെത്തിയ ഇരുവരും പരീക്ഷക്കുശേഷം നെടുമങ്ങാട്, കുറ്റിപ്പുറം എന്നിവിടങ്ങളിൽനിന്ന് എത്തിയ കാമുകന്മാർക്കൊപ്പം നാടുവിടുകയായിരുന്നു. സംഭവം സംബന്ധിച്ച് സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ തിരുവല്ല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. പിടിയിലായ പെൺകുട്ടികളെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനക്ക് ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story