Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഡി.വൈ.എഫ്.ഐയുടെ...

ഡി.വൈ.എഫ്.ഐയുടെ 'ഹൃദയപൂർവം' കോന്നി മെഡിക്കൽ കോളജിലും

text_fields
bookmark_border
ഡി.വൈ.എഫ്.ഐയുടെ ഹൃദയപൂർവം കോന്നി മെഡിക്കൽ കോളജിലും
cancel
കോന്നി: ഡി.വൈ.എഫ്.ഐയുടെ ഹൃദയപൂർവം പദ്ധതി കോന്നി മെഡിക്കൽ കോളജിലും ആരംഭിച്ചു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം എല്ലാ ദിവസവും നൽകും. ഡി.വൈ.എഫ്.ഐ യൂനിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വീടുകൾ കയറി പൊതിച്ചോറുകൾ ശേഖരിച്ചാണ് വിതരണം ചെയ്യുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ അഡ്വ.കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ കോന്നി ബ്ലോക്ക് പ്രസിഡന്‍റ്​ എം. അഖിൽ അധ്യക്ഷതവഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം അഡ്വ.കെ.യു. ജനിഷ് കുമാർ, എം.എൽ.എ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സംഗേഷ് ജി.നായർ, അഡ്വ.ആർ. മനു, ജില്ല സെക്രട്ടറി ബി. നിസാം ,ജില്ല പ്രസിഡന്‍റ്​ എം.സി. അനീഷ് കുമാർ, ട്രഷറർ എം. അനീഷ് കുമാർ, ജില്ല വൈസ് പ്രസിഡന്‍റ്​ നീതു അജിത്, ജില്ല കമ്മിറ്റി അംഗം ജിജോ മോഡി, സി.പി.എം ഏരിയ കമ്മിറ്റി അംഗം രഘുനാഥ് ഇടത്തിട്ട, ഐരവൺ ലോക്കൽ സെക്രട്ടറി ആശിഷ്‌ലാൽ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്‍റ്​ വിപിൻ വേണു, ജോ. സെക്രട്ടറി രാജീവ് രവി എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സി. സുമേഷ് സ്വാഗതവും ഐരവൺ മേഖല സെക്രട്ടറി ജിജോ ചെറിയാൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story