Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:35 AM IST Updated On
date_range 26 April 2022 5:35 AM ISTആറുസെന്‍റിന് പട്ടയം ലഭിച്ചതിന്‍റെ ആഹ്ലാദത്തില്‍ രമണി
text_fieldsbookmark_border
പത്തനംതിട്ട: റവന്യൂ മന്ത്രി കെ. രാജനില്‍നിന്ന് ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന പട്ടയരേഖ ഏറ്റുവാങ്ങുമ്പോള്‍ സന്തോഷത്താല്‍ രമണിയുടെ കണ്ണുനിറഞ്ഞു. പെരുനാട് താലൂക്കിലെ ഇ.ജി. രമണി പുത്തന്‍പുരയില്‍ വീട് എന്ന മേല്‍വിലാസം മൈക്കിലൂടെ കേട്ടപ്പോള്‍ തന്നെ ഹൃദയത്തിലുണ്ടായ ആഹ്ലാദത്തിന് അതിരില്ലായിരുന്നെന്ന് തുറന്നുപറഞ്ഞു. കുമ്പഴ കെ.എസ്.ഇ.ബിയില്‍ ജീവനക്കാരനായിരുന്ന ഭര്‍ത്താവ് പി.ആര്‍. വാസുദേവന്‍ 16വര്‍ഷം മുമ്പ് മരിച്ചു. വാസുദേവന്‍ പെന്‍ഷനായി ഒരുമാസത്തിനകമായിരുന്നു മരണം. ഒരു സെന്‍റ് ഭൂമി സ്വന്തമായിട്ട് ഇല്ലാതെയാണ് തന്‍റെ ഭര്‍ത്താവ് ഈ ലോകത്തുനിന്ന് പോയത്. തനിക്കും ഈ അവസ്ഥ വരുമോ സങ്കടത്തിലായിരുന്ന രമണിക്ക് ആശ്വാസമായിരിക്കുകയാണ് ആറുസെന്‍റ് ഭൂമിക്ക് ലഭിച്ച പട്ടയം. പട്ടയവിതരണത്തില്‍ സന്തോഷിച്ച് കവിത ഭവനും പത്തനംതിട്ട: കവിത ഭവനില്‍ സന്തോഷത്തിന്‍റെ നിമിഷങ്ങളാണ്. കോന്നി താലൂക്കിലെ കലഞ്ഞൂര്‍ വില്ലേജിലെ കവിത ഭവനില്‍ ഉത്തമനും കമലമ്മക്കും 33 സെന്‍റ് വസ്തുവിന് പട്ടയം ലഭ്യമായി. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടതുകാല്‍ മുറിച്ചുമാറ്റിയ ഉത്തമന് അര്‍ഹതപ്പെട്ട പട്ടയം ലഭിക്കുമോ എന്ന് പലപ്പോഴും ആശങ്കയുണ്ടായിരുന്നു. എന്നാൽ, തങ്ങള്‍ക്ക് അവകാശപ്പെട്ട മണ്ണ് അന്യാധീനപ്പെട്ട് പോകില്ല എന്ന് ഉത്തമനും കുടുംബത്തിനും വലിയ പ്രതീക്ഷയുണ്ടായിരുന്നു. ഉത്തമന്‍റെയും കമലമ്മയുടെയും കാത്തിരിപ്പിന് ശുഭകരമായ ഫലമാണ് പട്ടയം ലഭിച്ചതിലൂടെ ഉണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story