Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:35 AM IST Updated On
date_range 26 April 2022 5:35 AM ISTമണ്ണീറ റോഡിന്‍റെ ടാറിങ് ദാ പോയി...
text_fieldsbookmark_border
കോന്നി: തണ്ണിത്തോട് മൂഴി-മണ്ണീറ റോഡ് ടാറിങ് പൂർത്തീകരിച്ച് ആഴ്‌ചകൾക്കുശേഷം പൊളിഞ്ഞിളകി. വനഭൂമിയിലൂടെ കടന്നുപോകുന്ന ഭാഗമാണ് ടാറിങ് നടത്തിയത്. നബാർഡിൽ അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു ടാറിങ്. കുട്ടവഞ്ചി സവാരി കേന്ദ്രത്തിനും മുണ്ടോമൂഴിക്കും ഇടയിലായുള്ള ഭാഗമാണ് ടാറിങ് ഇളകിയത്. റോഡിൽ ചരലും നിരന്നിട്ടുണ്ട്. അപകടകരമായ ഭാഗത്ത് സംരക്ഷണഭിത്തി നിർമിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതേ റോഡിൽ കഴിഞ്ഞ മഴക്കാലത്ത് കുട്ടവഞ്ചി സവാരി കേന്ദ്രത്തിനും മണ്ണീറ ഫോറസ്റ്റ് സ്റ്റേഷനും ഇടയിൽ റോഡിന്‍റെ ഒരുവശം ഇടിഞ്ഞുവീണിരുന്നു. വർഷങ്ങളായി തകർന്ന റോഡിൽ യാത്ര ദുഷ്കരമായിരുന്നു. അടവി കുട്ടവഞ്ചി സവാരികേന്ദ്രം, മണ്ണീറ വെള്ളച്ചാട്ടം തുടങ്ങിയവ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. ഇവിടേക്ക് പോകുന്നവർ എല്ലാം മണ്ണീറ റോഡിനെ ആശ്രയിച്ചാണ് പോകുന്നത്. വർഷങ്ങളായി തകർന്ന റോഡിന്‍റെ ദുഃസ്ഥിതി മൂലം ഓട്ടോറിക്ഷകൾ പോലും ഇതുവഴി സവാരി നടത്താൻ മടിച്ചിരുന്നു. റോഡിന് ഓടയില്ലാത്തതിനാൽ വെള്ളം ഒഴുകിപ്പോകുവാൻ ഇടമില്ലാതെ ഇരുന്നതും റോഡിന്‍റെ തകർച്ചക്ക് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story