Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:31 AM IST Updated On
date_range 26 April 2022 5:31 AM ISTപട്ടികജാതി സംഗമം: ജില്ലയിൽ ഒരുക്കം പൂർത്തിയായി
text_fieldsbookmark_border
പന്തളം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ 29ന് തിരുവനന്തപുരത്ത് പങ്കെടുക്കുന്ന പട്ടികജാതി സംഗമത്തിനോട് അനുബന്ധിച്ച് ജില്ലയിൽ ബി.ജെ.പി, എസ്.സി മോർച്ചയുടെ നേതൃത്വത്തിൽ ഒരുക്കം പൂർത്തിയായി. ഇതിനോട് അനുബന്ധിച്ചു ജില്ലയിലെ പ്രധാന കോളനികൾ കേന്ദ്രീകരിച്ച് കുടുംബയോഗങ്ങൾ നടന്നു. ഏരിയ, മേഖല അടിസ്ഥാനപ്പെടുത്തിയുള്ള 10 അംഗ സ്ക്വാഡുകൾ കോളനി നിവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കി പ്രത്യേക സർവേ റിപ്പോർട്ടും തയാറാക്കി സമർപ്പിക്കും. വിവിധ കേന്ദ്ര പദ്ധതികളിലേക്കായുള്ള ഗുണഭോക്താക്കളെ കണ്ടെത്തുകയും ചെയ്യും. 29ന് ഉച്ചക്ക് രണ്ടിന് കവടിയാറിലെ ഉദയ പാലസ് കൺവെൻഷൻ സെന്‍ററിലാണ് പട്ടികജാതി സംഗമം. എസ്.സി മോർച്ച പ്രവർത്തകയോഗം ബി.ജെ.പി ജില്ല പ്രസിഡന്‍റ് വി.എ. സൂരജ് ഉദ്ഘാടനം ചെയ്തു. എസ്.സി മോർച്ച ജില്ല പ്രസിഡന്‍റ് രൂപേഷ് അടൂർ, ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, ജില്ല വൈസ് പ്രസിഡന്‍റുമാരായ അജിത് പുല്ലാട്, കെ. ബിനുമോൻ, എസ്.സി മോർച്ച ജില്ല ജനറൽ സെക്രട്ടറിമാരായ ബിജു പരമേശ്വരൻ, വി.കെ. പ്രസന്നകുമാരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story