Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ല പട്ടയമേളയിലേക്ക്...

ജില്ല പട്ടയമേളയിലേക്ക് ഇന്ന്​ കർഷകരുടെ പ്രതിഷേധ മാർച്ച്‌

text_fields
bookmark_border
മല്ലപ്പള്ളി: ജില്ല പട്ടയമേളയിലേക്ക് കർഷകർ പ്രതിഷേധ മാർച്ച്‌ നടത്തും. തിങ്കളാഴ്ച ഉച്ചക്ക് 2.30ന് പത്തനംതിട്ട ഗാന്ധി സ്ക്വയറിൽനിന്ന് മാർച്ച്​ ആരംഭിക്കും. അഡ്വ. ജോണി കെ.ജോർജ് ഉദ്ഘാടനം ചെയ്യും. കെ-റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ജനറൽ കൺവീനർ എസ്. രാജീവൻ മുഖ്യപ്രഭാഷണം നടത്തും. പിന്നെയും ഒരു പട്ടയമേള നടക്കുന്ന സാഹചര്യത്തിലും പെരുമ്പെട്ടിയിലെയും പൊന്തൻപുഴയിലെയും അർഹരായ കർഷകർ അവഗണിക്കപ്പെടുകയാണ്​. ജില്ലയിലെ 6362 കർഷകരുടെ പട്ടയത്തിന് കേന്ദ്രാനുമതി നേടാൻ സർക്കാറിന് കഴിഞ്ഞിട്ടുമില്ല. ഈ അവഗണനക്കും അനാസ്ഥക്കും എതിരെയാണ് കർഷകർ പട്ടയമേളയിലേക്ക്​ മാർച്ച് ചെയ്യുന്നത്. പെരുമ്പെട്ടിയിലെ കർഷകരുടെ ഭൂമി വനപരിധിക്കുള്ളിലാണോ പുറത്താണോ എന്ന്​ സർവേ നടത്തി കണ്ടെത്തണമെന്ന് 2019 ജനുവരി 10ന് റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന വനം, റവന്യൂ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ച് സർവേ നടത്തുകയും 2019 മാർച്ച് ആറിന് കർഷകരുടെ ഭൂമി വനത്തിന്​ പുറത്താണെന്ന് ഡി.എഫ്.ഒ റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തതാണ്. എന്നിട്ടും പട്ടയം നൽകാത്തത്​ എന്തിന്‍റെ പേരിലാണ് എന്നാണ്​ കർഷർ ചോദിക്കുന്നത്​. ഉൾവനത്തിലെ ഏതാനും കല്ലുകൾ മാത്രം അളക്കാതെ നടപടി മുടക്കിയിട്ട്​ വർഷം മൂന്നുകഴിഞ്ഞു. പെരുമ്പെട്ടിയിലെ കർഷകരുടെ ഭൂമി വനത്തിന്​ പുറത്താണ്. കേന്ദ്രാനുമതിക്കുള്ള അപേക്ഷയിൽനിന്ന് അവിടുത്തെ 414 കർഷകരുടെ പേരുകൾ നീക്കംചെയ്ത്​ അവർക്ക്​ 1964ലേ കേരള ഭൂമി പതിവ് ചട്ടം അനുസരിച്ച് പട്ടയം നൽകണം. അപ്പോൾ പത്തനംതിട്ടയിലെ 7000 പട്ടയം എന്ന സർക്കാറിന്‍റെ പ്രഖ്യാപിത ലക്ഷ്യം സാക്ഷാത്കരിക്കപ്പെടും. സർവേ നടപടി തടഞ്ഞുവെച്ചിരിക്കുന്ന ഉദ്യോഗസ്ഥനെ നിലക്കുനിർത്താനുള്ള തന്‍റേടം ഗവൺമെന്‍റിനുണ്ടാകണമെന്ന്​ സമരസമിതി കൺവീനർ സന്തോഷ് പെരുമ്പെട്ടി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story