Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:38 AM IST Updated On
date_range 25 April 2022 5:38 AM ISTകോവിഡ് കരുതൽ ഡോസ് നൽകുന്നതിൽ സ്വകാര്യ ആശുപത്രികൾക്ക് വിമുഖത
text_fieldsbookmark_border
പത്തനംതിട്ട: കോവിഡ് വാക്സിനേഷന്‍റെ കരുതൽ ഡോസ് നൽകുന്നതിൽ ചില സ്വകാര്യ ആശുപത്രികൾ വിമുഖത കാട്ടുന്നുവെന്നും കരുതൽ ഡോസ് നൽകുവാൻ സർക്കാർ നിർദേശം നൽകിയിട്ടുള്ള ആശുപത്രികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നും മുന്നാക്ക വികസന കോർപറേഷൻ ചെയർമനും കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.ജി. പ്രേംജിത് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ബി ജില്ല നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് പി.കെ. ജേക്കബ് അധ്യക്ഷതവഹിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി വി. ജെ. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. വനിത കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് രമ ബിജുകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജു അലക്സാണ്ടർ, ലിജോ ജോൺ, കെ.കെ. ഗോപാലൻ, ജില്ല സെക്രട്ടറിമാരായ സുനിൽ വലഞ്ചുഴി, ബിജിമോൾ മാത്യു, ബാബു അന്ത്യാകുളം, ചെറിയാൻ എബ്രഹാം, അഡ്വ. ജോൺ പോൾ, നിയോജകമണ്ഡലം പ്രസിഡന്‍റുമാരായ സാം ജോയ്ക്കുട്ടി, മാത്യു ഡാനിയേൽ, ശ്യാം കൃഷ്ണൻ, ചന്ദ്രമോഹൻ, ബിജു തോമസ്, ബിജു എബ്രഹാം, മജോയ് മാത്യു, ശ്രീകുമാർ, ഷിബു ജോൺ ഊട്ടുപാറ എന്നിവർ സംസാരിച്ചു. ഡോ. അബേദ്കർ പ്രഭാഷണം കുളനട: ഭരണഘടന ശിൽപി ഭാരതരത്നം ഡോ. ബി. ആർ. അംബേദ്കറുടെ ജയന്തിയോട് അനുബന്ധിച്ച് പുതുവാക്കൽ ഗ്രാമീണ വായനശാലയിൽ ഡോ. അബേദ്കറിന്‍റെ ജനാധിപത്യ ഭാവനകളെക്കുറിച്ചു രാഷ്ട്രീയ നിരീക്ഷകൻ അനന്ദു രാജ് പ്രഭാഷണം നടത്തി. വായനശാല പ്രസിഡന്‍റ് ജോസ് കെ.തോമസ് അധ്യക്ഷതവഹിച്ചു. കെ.പി. ഭാസ്കരൻപിള്ള, ശശിപന്തളം, പി.എം. സാമുവൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story