Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശബരിമലയും കല്ലേലി...

ശബരിമലയും കല്ലേലി കാവും ഭാരതീയ സംസ്കൃതിയുടെ കേദാരങ്ങള്‍ -ചിറ്റയം ഗോപകുമാര്‍

text_fields
bookmark_border
കോന്നി: മനുഷ്യരെ ഒന്നുപോലെ കാണുന്ന മഹത്തായ ഭാരതീയ സംസ്കൃതിയുടെ കേദാരങ്ങളാണ് ശബരിമലയും കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവുമെന്ന്​ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപ കുമാര്‍ പറഞ്ഞു. കല്ലേലി കാവിലെ പത്താമുദയ സാംസ്​കാരിക സദസ്സ് ഉദ്​ഘാടനം ചെയ്യുകയായിരുന്നു‍ അ​ദ്ദേഹം. കാവ് പ്രസിഡന്റ് അഡ്വ. സി.വി. ശാന്ത കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലിം കുമാര്‍ സ്വാഗതം പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനം 2022, പത്താമുദയ ജന്മ വാര്‍ഷിക സംഗമം, ഊരാളി സംഗമം, ഗോത്ര സംഗമം, മതമൈത്രീ സംഗമം എന്നിവ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മത നേതാക്കള്‍ ഉദ്​ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഓമല്ലൂര്‍ ശങ്കരന്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ റോബിന്‍ പീറ്റര്‍, ജിജോ മോഡി, അജോമോന്‍ വി.ടി, കോന്നി ബ്ലോക്ക് പ്രസിഡന്‍റ്​ ജിജി സജി, ബ്ലോക്ക് അംഗം വർഗീസ് ബേബി, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, വാര്‍ഡ്‌ അംഗം സിന്ധു പി. സന്തോഷ്‌, ഗുരുധര്‍മ പ്രചാരണ സഭ ശിവഗിരി മഠം കേന്ദ്ര സമിതി അംഗം അഡ്വ. സത്യാനന്ദ പണിക്കര്‍, ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ വി.എ. സൂരജ്, പന്തിരുകുലം സ്വാമി ശിവാനന്ദ ശര്‍മ, മലമ്പണ്ടാര മഹാസഭ പ്രസിഡന്‍റ്​ ഉത്തമന്‍ ളാഹ, ശബരിമല തലപ്പാറ കോട്ട പ്രതിനിധി സീതത്തോട്‌ രാമചന്ദ്രന്‍, സിദ്ധനര്‍ സര്‍വിസ് സൊസൈറ്റി സെക്രട്ടറി ഉല്ലാസ്.ടി, പൊതു പ്രവര്‍ത്തകന്‍ കുറുമ്പകര രാമ കൃഷ്ണന്‍, കലസാംസ്​കാരിക പ്രവര്‍ത്തകന്‍ തേക്ക് തോട് ഗോകുലേശന്‍, കെ.പി.എം.എസ് താലൂക്ക് പ്രസിഡന്റ് ടി.ജി. മധു കോന്നി പഞ്ചായത്ത് അംഗം സി.എസ്. സോമന്‍ എന്നിവര്‍ സംസാരിച്ചു . ചിത്രം PTL 10 KALLELY കല്ലേലി കാവിലെ പത്താമുദയ സാംസ്​കാരിക സദസ്സ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്​ഘാടനം ചെയ്യുന്നു മത്സരം സംഘടിപ്പിച്ചു പത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പത്തനംതിട്ട നോർത്ത് മൂന്നാം വാർഡ് സംഘാടക സമിതിയുടെ നേതൃത്വത്തിൽ കാരംസ് ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു . പത്തനംതിട്ട നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽ മനാഫ് മുഖ്യപ്രഭാഷണം നടത്തി ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം അൻസിൽ അഹമ്മദ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ അജിത് കുമാർ, അനില അനിൽ, സി.ബി. സുരേഷ് എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി ശിഹാബ് സ്വാഗതവും പ്രസിഡന്‍റ്​ ജോൺ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story