Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചന്ദനപ്പള്ളി...

ചന്ദനപ്പള്ളി കത്തോലിക്ക പള്ളിയിൽ പെരുന്നാൾ കൊടിയേറി

text_fields
bookmark_border
കൊടുമൺ: പ്രസിദ്ധമായ ചന്ദനപ്പള്ളി സെന്‍റ്​ ജോർജ് കത്തോലിക്കപ്പള്ളിയിലെ തിരുനാളിന് കൊടിയേറി. ഞായറാഴ്ച രാവിലെ കുർബാനക്കുശേഷം മൂവാറ്റുപുഴ രൂപത അധ്യക്ഷൻ ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത കൊടിയേറ്റ് നിർവഹിച്ചു. ഇടവക വികാരി ഫാ. സജി മാടമണ്ണിൽ, ഫാ. ജോൺ കുറ്റിയിൽ എന്നിവർ സഹകാർമികത്വം വഹിച്ചു. ഉച്ചക്കുശേഷം ചന്ദനപ്പള്ളി സെന്‍റ്​ ജോർജ് ഷ്രൈനിൽ ഇടവക വികാരി ഫാ. സജി മാടമണ്ണിൽ കൊടിയേറ്റ് നിർവഹിച്ചു. മേയ് ഒന്നിന് രാവിലെ എട്ടിന് കുർബാന, 10.15ന് കുടുംബസംഗമം കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്യും. യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത അധ്യക്ഷതവഹിക്കും. 12.15ന് തീർഥാടന വാരാഘോഷം ജില്ല ടൂറി സം പ്രമോഷൻ കൗൺസിൽ സെക്രട്ടറി സതീഷ് മിറൻഡ ഉദ്ഘാടനം ചെയ്യും. അഞ്ചിന് രാവിലെ ഏഴിന് കുർബാന, ഉച്ചക്ക് രണ്ടിന് തിരുന്നാൾ വിളംബര ഘോഷയാത്ര. രാത്രി ഏഴിന് കെ.ജി. മാർക്കോസിന്‍റെ ഗാനമേള. ആറിനും ഏഴിനുമാണ് പ്രധാന തിരുനാൾ. ആറിന് രാവിലെ ഏഴിന്​ പത്തനംതിട്ട രൂപത അധ്യക്ഷൻ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ കുർബാനയും തുടർന്ന് ജങ്​ഷൻ കുരിശടിയിൽ തിരുസ്വരൂപ പ്രതിഷ്ഠയും, വൈകീട്ട് അഞ്ചിന് ജങ്​ഷനിൽ വാദ്യമേള വിദ്വാൻമാരുടെ നേതൃത്വത്തിൽ വാദ്യമേളവും തുടർന്ന് ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം എഴുന്നള്ളിപ്പ് ദേവാലയത്തിലേക്കും നടക്കും. വൈകീട്ട് 7.30ന് പ്രസിദ്ധമായ റാസ നടക്കും. റാസ തിരികെ ദേവാലയത്തിലെത്തിച്ചേരുമ്പോൾ കൊല്ലം സ്റ്റാർ ബ്രദേഴ്സിന്‍റെ ശിങ്കാരിമേളം - വയലിൻ ഫ്യൂഷൻ നടക്കും. മെയ് ഏഴിന് തീർഥാടക ദിനത്തിൽ രാവിലെ എട്ടിന് പ്രഭാത പ്രാർഥന തുടർന്ന് തീർഥാടക സംഘങ്ങൾക്ക് സ്വീകരണം. 8.45ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവാക്കും പിതാക്കന്മാർക്കും സ്വീകരണം. മെത്രാപ്പോലീത്തമാരും ഗ്രാമപ്രമുഖരും ചെമ്പിൽ അരിയിടിയിൽ കർമവും നിർവഹിക്കും. 9.30ന് ആഘോഷമായ പൊന്തിഫിക്കൽ കുർബാന, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. 11ന് കർദിനാൾ ക്ലീമിസ് ബാവയുടെ അധ്യക്ഷതയിൽ കൂടുന്ന ഇടവക നവതി സമാപന സമ്മേളനം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. നവതി ഭവന പദ്ധതിയുടെയും വിദ്യാഭ്യാസ പദ്ധതിയുടെയും ഉദ്​ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും നവതി ആരോഗ്യപദ്ധതി ഉദ്ഘാടനം ആന്‍റോ ആന്‍റണി എം.പിയും നിർവഹിക്കും. ഉച്ചയ്ക്കുശേഷം 3.15ന് പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ്. 3.30ന് സ്ത്രീകൾ നയിക്കുന്ന പ്രസിദ്ധമായ ചെമ്പെടുപ്പും നടക്കും. Photo.::Mail - .. ചന്ദനപ്പള്ളി സെന്‍റ്​ ജോർജ് കത്തോലിക്ക പള്ളിയിലെ പെരുന്നാളിന് തുടക്കംകുറിച്ച് ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത കൊടിയേറ്റ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story