Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമഴ മുന്നറിയിപ്പ്...

മഴ മുന്നറിയിപ്പ് വന്നാൽ പൊന്തനാംകുഴിക്കാരുടെ നെഞ്ചിടിക്കും

text_fields
bookmark_border
കോന്നി: പൊന്തനാംകുഴി മണ്ണിടിച്ചിൽ ദുരന്തത്തിന് മൂന്ന് വയസ്സ്​ തികയുമ്പോഴും പ്രദേശവാസികളുടെ പുനരധിവാസം സാധ്യമായില്ല. 2019 ഒക്ടോബർ 21നാണ് ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായത്. കോന്നി ഗ്രാമപഞ്ചായത്തിലെ 15, 16 വാർഡുകൾ ഉൾപ്പെടുന്ന ഇവിടെ കോന്നി ഉപതെരഞ്ഞെടുപ്പ് ദിവസം നടന്ന മണ്ണിടിച്ചിലിൽ നിരവധി വീടുകൾക്ക്‌ കേടുപാടുകൾ സംഭവിച്ചു. ജിയോളജി വകുപ്പ്​ അധികൃതരും കലക്ടറും അടങ്ങുന്ന സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. തുടർന്ന് നടന്ന പരിശോധനകളുടെ അടിസ്ഥാനത്തിൽ ഈ ഭൂമി വാസയോഗ്യമല്ലെന്ന് കണ്ടെത്തി. പിന്നീട് പുതിയ ജനപ്രതിനിധിയും പഞ്ചായത്ത് ഭരണസമിതിയും അധികാരത്തിൽ എത്തിയശേഷവും ഇവരുടെ ജീവിത സാഹചര്യത്തിൽ മാറ്റമുണ്ടായില്ല. ഇവർക്ക് വാസയോഗ്യമായ ഭൂമി കണ്ടെത്താനും വീട് വെക്കാനും സംസ്ഥാന സർക്കാർ പണം അനുവദിച്ചതായ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി. 32 കുടുംബം അധിവസിക്കുന്ന ഈ കോളനിയിൽ കുത്തനെ ചരിവുള്ള ഭൂമി ആയതിനാൽ വീണ്ടും മണ്ണിടിച്ചിലിന്​ സാധ്യതയുണ്ട്​. കോന്നിയിൽ മഴ ശക്തമാകുമ്പോൾ പൊന്തനാംകുഴി നിവാസികളുടെ മനസ്സിൽ ഭീതി നിഴലിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story