Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:39 AM IST Updated On
date_range 24 April 2022 5:39 AM ISTസപ്ലൈകോ ജീവനക്കാരുടെ ശമ്പളപരിഷ്കരണം നടപ്പാക്കണം
text_fieldsbookmark_border
റാന്നി: സപ്ലൈകോ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടന്‍ നടപ്പാക്കണമെന്ന് സപ്ലൈകോ എംപ്ലോയീസ് അസോ. (എ.ഐ.ടി.യു.സി) റാന്നി യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി റാന്നി മണ്ഡലം സെക്രട്ടറി എം.വി. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് കെ.എസ്. വിജയകുമാര്‍ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ജിജോ ഉമ്മന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. സുജിത്, പി.ആര്‍. ഉഷ, ബി. ലാലു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ബി. ലാലു (പ്രസി.), എ.എസ്. രമ്യ (വൈസ് പ്രസി), കെ.എസ്. വിജയകുമാര്‍ (സെക്ര), അനന്തകൃഷ്ണന്‍ (ജോയന്‍റ് സെക്ര), ആര്‍. ശ്രീകുമാര്‍ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
