Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമൈലപ്ര സർവിസ് ബാങ്കിലെ...

മൈലപ്ര സർവിസ് ബാങ്കിലെ തട്ടിപ്പ്​; സമരപരിപാടികളുമായി കോൺഗ്രസ്​

text_fields
bookmark_border
പത്തനംതിട്ട: മൈലപ്ര സർവിസ് കോഓപറേറ്റിവ് ബാങ്കിലെ കോടികളുടെ തട്ടിപ്പിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയരാക്കണമെന്നും നിക്ഷേപകരുടെ പണം അടിയന്തരമായി തിരികെനൽകണമെന്നും ആവശ്യപ്പെട്ട് മാർച്ചും ഉപരോധവും സംഘടിപ്പിക്കുന്നതിന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു. തിങ്കളാഴ്ച രാവിലെ 10നാണ്​ മാർച്ച്​. സി.പി.എം ഏരിയ കമ്മിറ്റി അംഗം ആയിരിക്കുന്ന വ്യക്തി വർഷങ്ങളായി പ്രസിഡന്‍റായ മൈലപ്ര സഹകരണ ബാങ്കിലെ തട്ടിപ്പിന് പ്രസിഡന്‍റും സെക്രട്ടറിയും ഒരുപോലെ ഉത്തരവാദികളാണെന്നും സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് ഇത്രയും വലിയ ക്രമക്കേട് നടന്നിട്ടുള്ളതെന്ന് യോഗം ആരോപിച്ചു. ഡി.സി.സി പ്രസിഡന്‍റ്​ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ മാത്യു തോമസ് അധ്യക്ഷതവഹിച്ചു. മൈലപ്ര സർവിസ് ബാങ്കിലെ തട്ടിപ്പ്​; കോൺ​ഗ്രസും പ്രതിരോധത്തിൽ പത്തനംതിട്ട: മൈലപ്ര സർവിസ് കോഓപറേറ്റിവ് ബാങ്കിൽ കോടികളുടെ തട്ടിപ്പ്​ നടന്ന സംഭവത്തിൽ കോൺ​ഗ്രസും പ്രതിരോധത്തിൽ. തട്ടിപ്പിലെ പ്രധാന പ്രതിയായ സെക്രട്ടറി ജോഷ്വ മാത്യു സഹകരണ മേഖലയിലെ കോൺഗ്രസ്​ അനുകൂല സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റാണ്​. കൂടാതെ ബാങ്കിന്‍റെ ഡയറക്ടർ ബോർഡിൽ കോൺഗ്രസിന്‍റെ പ്രതിനിധികളുമുണ്ട്​. ബാങ്കിൽ വർഷങ്ങളായി നടന്നുവരുന്ന വഴിവിട്ട നടപടികളെക്കുറിച്ച്​ ഇത്രകാലവും എന്തുകൊണ്ട്​ മൗനം പാലിച്ചെന്ന്​ ഇവർ വിശദീകരിക്കേണ്ടിവരും. അതിനിടെ മുഖം രക്ഷിക്കുന്നതിന്‍റെ ഭാഗമായി ബാങ്കിലെ കോൺഗ്രസ് ഭരണസമിതി അംഗങ്ങളോട്​ രാജി വെക്കാൻ ഡി.സി.സി പ്രസിഡന്‍റ്​ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ നിർദേശം നൽകി. സെക്രട്ടറിക്കെതിരെ പാർട്ടിതല അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് കെ.പി.സി.സിയോട് ആവശ്യപ്പെടുമെന്നും ഡി.സി.സി പ്രസിഡൻറ്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story