Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:36 AM IST Updated On
date_range 24 April 2022 5:36 AM ISTപ്രലോഭനങ്ങൾക്ക് അടിമപ്പെടാത്തവരെ അധികാരമുപയോഗിച്ച് കീഴടക്കാൻ ശ്രമം -ബെന്യാമിൻ
text_fieldsbookmark_border
പത്തനംതിട്ട: പ്രലോഭനങ്ങൾക്ക് അടിമപ്പെടാത്ത പത്രപ്രവർത്തകരെയും എഴുത്തുകാരെയും അധികാരമുപയോഗിച്ച് കീഴടക്കാനാണ് ശ്രമമെന്ന് സാഹിത്യകാരൻ ബെന്യാമിൻ പറഞ്ഞു. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി സമ്മേളന നഗറിൽ ആരംഭിച്ച പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ചരിത്രത്തെ എങ്ങനെ മാറ്റിയെഴുതാമെന്നാണ് ഇന്നത്തെ ഇന്ത്യൻ ഭരണകൂടം നോക്കുന്നത്. ഭീതിയും ഭീഷണിയുമല്ല പ്രലോഭനങ്ങളാണ് എഴുത്തുകാരെ വഴിതെറ്റിക്കുന്നത്. അപരനെ ഇല്ലാതാക്കുന്ന ആശയലോകം സൃഷ്ടിക്കാനാണ് ഇന്ത്യ ഭരിക്കുന്നവർ ശ്രമിക്കുന്നതെന്നും ബെന്യാമിൻ പറഞ്ഞു. ജില്ല പ്രസിഡന്‍റ് എം.സി. അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം കെ.യു. ജനീഷ് കുമാർ, എ. പത്മകുമാർ, ആർ. ഉണ്ണികൃഷ്ണപിള്ള, പി.ബി. സതീഷ് കുമാർ, കെ.സി. രാജഗോപാൽ, സംഗേഷ് ജി. നായർ, ആർ. മനു, ആർ. ശ്യാമ, ബി. നിസാം, യുവ കവി കാശിനാഥൻ, ജയ്സൺ ജോസഫ് എന്നിവർ സംസാരിച്ചു. ചിത്രം PTL 18 BENYAMIN ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന നഗറിൽ ആരംഭിച്ച പുസ്തകോത്സവം സാഹിത്യകാരൻ ബെന്യാമിൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story