Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightധനസഹായം വിതരണം ചെയ്തു

ധനസഹായം വിതരണം ചെയ്തു

text_fields
bookmark_border
ധനസഹായം വിതരണം ചെയ്തു
cancel
ചിറ്റാർ: സൗദിയിൽ വെച്ച് മരിച്ച ചിറ്റാർ തെക്കേക്കര കാട്ടുപറമ്പിൽ സന്തോഷിന്‍റെ കുടുംബ സഹായ ഫണ്ട് വിതരണം ചെയ്തു. സൗദിയിലെ അസീർ പ്രവാസി സംഘത്തിലെ ഭാരവാഹിയായിരുന്നു സന്തോഷ്. സന്തോഷിന്‍റെ വസതിയിൽ നടന്ന ചടങ്ങിൽ അസീർ പ്രവാസി സംഘം സ്വരൂപിച്ച ധനസഹായം സി.പി. എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു സന്തോഷിന്‍റെ ഭാര്യ ഷീജയെ ഏൽപിച്ചു. അസീർ പ്രവാസി സംഘം സെക്രട്ടറി സുരേഷ് മാവേലിക്കര അധ്യക്ഷത വഹിച്ചു. യോഗത്തിൽ സി.പി.എം ഏരിയ സെക്രട്ടറി എസ്. ഹരിദാസ്, ഏരിയ കമ്മിറ്റി അംഗം എം.എസ്. രാജേന്ദ്രൻ, ലോക്കൽ സെക്രട്ടറി രജി തോപ്പിൽ, പി. ബാബുജി, ആദർശ വർമ, രാജഗോപാൽ, അജി ജോർജ് എന്നിവർ സംസാരിച്ചു. ചിത്രം: അസീർ പ്രവാസി സംഘം സ്വരൂപിച്ച ധനസഹായം സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു സന്തോഷിന്‍റെ ഭാര്യ ഷീജയെ ഏൽപിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story