Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:36 AM IST Updated On
date_range 24 April 2022 5:36 AM ISTകൈപ്പട്ടൂർ-പത്തനംതിട്ട റോഡ് പുനർനിർമാണത്തിന് ഒമ്പതുകോടി
text_fieldsbookmark_border
ഓമല്ലൂർ: കേന്ദ്രസർക്കാർ അനുവദിച്ചു. ദേശീയപാത 183 എയുടെ ഭാഗമായി മാറിയ റോഡിന്‍റെ കൈപ്പട്ടൂർ മുതൽ പത്തനംതിട്ട സ്റ്റേഡിയം ജങ്ഷൻ വരെയുള്ള ആറ് കിലോമീറ്റർ ദൂരമാണ് ഉന്നതനിലവാരത്തിൽ നവീകരിക്കുന്നത്. ഈ ഭാഗത്തെ ഓടകളുടെ നവീകരണം റീ-ടാറിങ്ങിന് മുമ്പായി പൂർത്തിയാക്കും. നാഷനൽ ഹൈവേ അതോറിറ്റിക്കാണ് നിർമാണ മേൽനോട്ടച്ചുമതല. ഓട നവീകരിക്കാനുള്ള പ്രാരംഭജോലി തുടങ്ങിയിട്ടുണ്ട്. മഴ മാറിയാൽ റോഡിന്‍റെ റീ ടാറിങ് ആരംഭിക്കും. അപ്രോച്ച് റോഡിന്‍റെ അടിത്തറ ഇളകി ബലക്ഷയം നേരിടുന്ന കൈപ്പട്ടൂർ പാലത്തിന്‍റെ പുനർനിർമാണത്തിന് ഫണ്ട് അനുവദിച്ചിട്ടില്ല. റോഡ് പുനരുദ്ധാരണത്തോടൊപ്പം പാലത്തിന്‍റെ അപ്രോച്ച് റോഡുകൂടി ബലപ്പെടുത്തിയാൽ മാത്രമേ പത്തനംതിട്ട-പന്തളം റോഡിലൂടെയുള്ള യാത്ര സുരക്ഷിതമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story